ന്യുഡൽഹി :ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16,000 കടന്നു, 16098 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.ഇറ്റലിയിൽ 24 മണിക്കൂറിനിടെ 602 പേര്‍മരിച്ചു !സ്പെയിനിൽ 24 മണിക്കൂറിനിടെ 434 മരണം.കോവിഡ് ബാധിച്ച് ആകെ മരണം 16 ,000 കടന്നതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതൽ രാജ്യങ്ങൾ. ഇറ്റലിയിൽ മൊത്തം മരണസംഖ്യ 6078 ആയി.ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടർമാർ, രാജ്യത്തിനകത്തു യാത്ര നിരോധിച്ചു. വിജനമായി റോം. ഐസലേഷൻ നിർദേശം ലംഘിച്ചു ബീച്ചിലെത്തുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ്. ആകെ രോഗികൾ 60,000.
ജർമനിയിൽ രണ്ടിലധികം പേർ കൂടുന്നതു വിലക്കി. ജൂലൈയിൽ നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ സാധ്യതയേറി. ഞായറാഴ്ചത്തെ 651 മരണം കൂടിയായതോടെ ഇറ്റലിയിൽ ആകെ മരണം 6078 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്.നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതർ 434 പേർ. സ്പെയിനിൽ മൊത്തം മരണം 2206 ആയി.
ജനങ്ങളുടെ സഞ്ചാരം പൂർണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ കടന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഉപരോധം മൂലം വലയുന്ന ഇറാനിൽ രോഗികളുടെ എണ്ണം കാൽലക്ഷത്തോട് അടുത്തു.192 രാജ്യങ്ങളിലായി നിലവിൽ മൂന്നരലക്ഷത്തിലേറെ രോഗികളുണ്ട്. ഭേദമായവർ ഒരു ലക്ഷം. യൂറോപ്യൻ ഓഹരി വിപണികൾ മൂക്കുകുത്തിയതിനു പിന്നാലെ ഏഷ്യൻ വിപണികളും തകർന്നു. വിവിധ മേഖലകളിൽ വ്യാപകമായ തൊഴിൽ നഷ്ട സാധ്യതകളും വർധിച്ചു. ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ് 5,000 ജീവനക്കാരെ ലേ ഓഫ് ചെയ്തു.
യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു. യുഎസ് ജനസംഖ്യയുടെ മൂന്നിലൊന്നു വീടിനകത്ത്. ആകെ രോഗികൾ 34,000 മരണം 400.വൈറസിന്റെ ആസ്ഥാനമായി മാറിയ ന്യൂയോർക്കിൽ ലോകത്തെ ആകെ കോവിഡ് രോഗികളിൽ 5%; 10 ദിവസത്തിനകം വെന്റിലേറ്ററുകൾക്കു ക്ഷാമമുണ്ടാകുമെന്ന് ന്യൂയോർക്ക് മേയർ. അതിനിടെ, ട്രംപ് ഭരണകൂടത്തിന്റെ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സെനറ്റ് തള്ളി. ഡെമോക്രാറ്റുകൾ പിന്തുണയ്ക്കാതെ വന്നതോടെയാണിത്.