കേരളത്തിലും കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. ചൈനയില്‍ നന്നുമെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം. ചൈനയിലെ വൂഹാന്‍ യൂണിവെര്‍സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ അടിയന്തിര യോഗം വിളിച്ചു.
രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
രോഗിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നിരുന്നു. ഹുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. യുഎഇയിലും ഫിൻലൻഡിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം പടർന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി. വുഹാനിൽ നിന്ന് അബുദാബിയിലെത്തിയ ചൈനീസ് കുടുംബത്തിലെ 4 പേർക്കാണ് യുഎഇയിൽ രോഗം.
അതേസമയം വുഹാനിലെ രോഗികളെ ചികിത്സിക്കാനായി സൂയിസൈഡ് മിഷൻ ടീമിനെ അയച്ചുകഴിഞ്ഞു. മുമ്പ് ചെർണോേബിൽ ദുരന്തത്തിന് സേവനം ചെയ്ത മാതൃകയിലാണ് ചൈന സ്വയം തയ്യാറായ ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘത്തെ വുഹാനിലേക്ക് അയച്ചത്. ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും യാത്രയാക്കുന്ന രംഗം ആരുടെയും കരളലിയിക്കുന്നതാണ്.