റോം: ലോകത്ത് കൊവിഡ് മരണങ്ങൾ 27,000 ലേക്ക് കടക്കുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 7894 രോഗികള്‍ ആണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ 9,134 പേർ മരിച്ചു. ഇന്ന് 2,296 പേരാണ് ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 26,826 കടന്നു. വ്യാഴാഴ്ച 365 പേരാണ് ഫ്രാൻസിൽ മരിച്ചത്.
ലോകത്താകെ 26,369 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലാണ് കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 94 ,440 പേർക്കാണ് ഇതിനോടകം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 1385 പേർ അമേരിക്കയിൽ മരണത്തിന് കീഴടങ്ങി.ലോകത്തിൽ കൂടുതൽ പേർ മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. 9,134 പേരാണ് ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചത്. 86,498 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 66,414 പേരും ചികിത്സയിലാണ്. 3,732 പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.സ്പെയിനിൽ ഇന്ന് 569 പേർ മരിച്ചു. 64,059 പേർക്കാണ് സ്പെയിനിൽ കൊറോണ സ്ഥിരീകരിച്ചത്. 4,934 പേർ ഇവിടെ മരിച്ചു. അതേസമയം ചൈനയില്‍ പുതിയ കൊറോണ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്ന് 55 പുതിയ കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.