ലോകം ചങ്കിടിപ്പിൽ തന്നെ !!ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 919 പേർ,​ അമേരിക്കയിൽ കൊറോണ ബാധിതരുടെ എണ്ണം 94000 കടന്നു.

റോം: ​ലോകത്ത് കൊവിഡ് മരണങ്ങൾ 27,000 ലേക്ക് കടക്കുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 7894 രോഗികള്‍ ആണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നി​ടെ 9,134 പേ​ർ മ​രി​ച്ചു. ഇ​ന്ന് 2,296 പേ​രാ​ണ് ലോ​ക​ത്താ​കെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26,826 ക​ട​ന്നു. വ്യാ​ഴാ​ഴ്ച 365 പേ​രാ​ണ് ഫ്രാ​ൻസി​ൽ മ​രി​ച്ച​ത്.

ലോ​ക​ത്താ​കെ 26,369 പേ​ർക്കാ​ണ് കോ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ത​ൽപേർക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 94 ,440 പേ​ർ​ക്കാ​ണ് ഇ​തി​നോ​ട​കം അ​മേ​രി​ക്ക​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1385 പേ​ർ അ​മേ​രി​ക്ക​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴടങ്ങി.ലോ​ക​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 9,134 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 86,498 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 66,414 പേ​രും ചി​കി​ത്സ​യി​ലാ​ണ്. 3,732 പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.സ്പെ​യി​നി​ൽ ഇ​ന്ന് 569 പേ​ർ മ​രി​ച്ചു. 64,059 പേ​ർക്കാ​ണ് സ്പെ​യി​നി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 4,934 പേ​ർ ഇ​വി​ടെ മ​രി​ച്ചു. അ​തേ​സ​മ​യം ചൈ​ന​യി​ല്‍ പു​തി​യ കൊ​റോ​ണ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്. ഇ​ന്ന് 55 പു​തി​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ചൈ​ന​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top