ഗത്യന്തരമില്ലാതെ പോലീസ് ഷംസീര്‍ എംഎല്‍എയുടെ കാര്‍ കസ്റ്റഡിയിലെടുത്തു..!! നടപടി സിഒടി നസീര്‍ വധശ്രമക്കേസില്‍

കണ്ണൂര്‍: എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിലാണ് പോലീസ് നടപടി. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. ഗൂഢാലോചന നടന്നത് ഈ കാറിലാണ്. സഹോദരന്റെ പേരിലുള്ളതാണ് കാര്‍. ഇത് പലപ്പോഴും ഓടിച്ചിരുന്നത് വധശ്രമ കേസില്‍ അറസ്റ്റിലായ രാഗേഷാണ്. ഗൂഢാലോചനയില്‍ ഷംസീറിനു പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചിരുന്നത് ഈ ബന്ധം വച്ചായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഈ കാറില്‍ ഷംസീര്‍ എംഎല്‍എ എത്തിയത് വിവാദമായിരുന്നു. എംഎല്‍എയുടെ സഹോദരന്റെ പേരിലുള്ള വാഹനത്തിലാണു നസീറിനെ ആക്രമിക്കാനുള്ള പദ്ധതി തയാറാക്കിയതെന്ന് കേസിലെ ആറാം പ്രതി പൊന്ന്യം കുണ്ടുചിറയിലെ വി.പി. സന്തോഷ് എന്ന പൊട്ട്യന്‍ സന്തോഷ് മൊഴി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഗേഷ് കുണ്ടുചിറ കിന്‍ഫ്രയ്ക്ക് സമീപം ഇന്നോവ കാറില്‍ എത്തി അതിനകത്തു വച്ചാണു നസീറിനെ കൈകാര്യം ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചതെന്നായിരുന്നു സന്തോഷിന്റെ മൊഴി. സന്തോഷിന്റെ മൊഴിയില്‍ പറയുന്ന നമ്പറിലുള്ള അതേ വാഹനത്തിലായിരുന്നു ഷംസീര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ജൂലൈ മധ്യത്തില്‍ കണ്ണൂരില്‍ എത്തിയതും.

എംഎല്‍എ എന്ന ബോര്‍ഡ് വാഹനത്തില്‍നിന്നു നീക്കം ചെയ്തിരുന്നു. ഈ വാഹനം നേരത്തേ ഓടിച്ചിരുന്നത് നസീര്‍ വധശ്രമക്കേസില്‍ പ്രതിയായ സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷായിരുന്നുവെന്നാണു പൊലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍, വാഹനം കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

നസീര്‍ വധശ്രമക്കേസില്‍ കസ്റ്റഡിയില്‍ കിട്ടാനുള്ള വാഹനത്തിനായി നോട്ടിസ് നല്‍കുമെന്ന് നേരത്തേ സിഐ കെ.സനല്‍കുമാര്‍ പറഞ്ഞിരുന്നു. എംഎല്‍എയുടെ മൊഴിയും വൈകാതെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. മേയ് 18നു രാത്രിയാണ് കായ്യത്ത് റോഡില്‍ നസീര്‍ ആക്രമിക്കപ്പെട്ടത്. നസീറിനോടു തങ്ങള്‍ക്ക് ഒരു തരത്തിലുള്ള വിരോധവും ഉണ്ടായിരുന്നില്ലെന്ന് അക്രമത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലിസിനോടു വ്യക്തമാക്കിയിരുന്നു.

Top