പീഡനശ്രമക്കേസ്: ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി; താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി

പീഡനശ്രമ ക്കേസിൽ നടൻ ഉണ്ണി മുകുന്ദന് എതിരായ കേസിന്റെ സ്റ്റേ നീക്കി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതെങ്ങനെയെന്ന് വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി.

അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം ഹാജരായത് ജൂനിയർ അഭിഭാഷകയാണ്.  കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന സൈബി ജോസ് നൽകിയ രേഖ വ്യാജമെന്നാണ് കണ്ടെത്തൽ. താൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് സ്റ്റേ നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയിൽ തട്ടിപ്പ് നടന്നെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു.വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയ തന്നെ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു വിദേശ മലയാളിയായ യുവതിയുടെ പരാതി.

എന്നാൽ, തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസിൽ കുടുക്കാതിരിക്കാൻ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി.

Top