കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ,ലഭിച്ചത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ലഭിച്ചത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നെന്ന് സൂചനയുണ്ട്.മാർച്ചിൽ ഡൽഹിയിലേക്ക് വിനോദയാത്ര പോയ ഇവർ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഉണ്ടായിരുന്ന ട്രെയിനിലാണ്.ഇങ്ങനെയാകാം ഇവർക്ക് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

അതേസമയം, സംസ്ഥാനത്ത ഇന്നലെ 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ വിദേശത്തു നിന്നും 3 പേര്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേരും ദുബായില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. പാലക്കാട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണ്. കണ്ണൂര്‍, പാലക്കാട് ജില്ലയിലുള്ള ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 16 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയിലെ 7 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടേയും (ഒരാള്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നത്) കോഴിക്കോട് ജില്ലയിലെ 4 പേരുടേയും (2 കണ്ണൂര്‍ സ്വദേശികള്‍) തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 307 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 102 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 20,252 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 19,449 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Top