ന്യൂഡൽഹി: കോവിഡ് ഇന്ത്യയെ കവർന്നെടുക്കുകയാണ് .ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിതകള്‍ നിരന്തരം കത്തിയമരുകയാണ്. ഓരോ മിനിറ്റിലും ആംബുലന്‍സുകളുടെ ശബ്ദം മുഴങ്ങുന്നു. ടോക്കണുകള്‍ അനുസരിച്ചാണ് മൃതദേഹം ദഹിപ്പിക്കുന്നത്. കൊവിഡ് മൂലം മരിച്ചയാളെ ദഹിപ്പിക്കാന്‍ ശ്മശാനത്തിന് പുറത്ത് ആംബുലന്‍സില്‍ ബന്ധുക്കള്‍ കാത്തുനില്‍ക്കുന്ന കാഴ്ച കാണാം. ഡല്‍ഹിയിലെ പ്രധാന ശ്മശാന കേന്ദ്രമായ നിഗംബോഥ് ഘട്ട് ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് ഭീതിജനകമായ ഈ കാഴ്ച.രണ്ടാഴ്ചകളിലായി ദഹിപ്പിച്ചത് നൂറിലധികം മൃതശരീരങ്ങള്‍.
കഴിഞ്ഞ രണ്ടാഴ്ചയായി നിഗംബോഥ് ഘട്ടില്‍ നൂറിലധികം മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച 20 ഓളം പേരെ ദിവസവും ദഹിപ്പിക്കും. നവംബര്‍ 18 ന് ഡല്‍ഹിയില്‍ മാത്രം 131 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ നിഗംബോഥ് ഘട്ടില്‍ 30 പേരെയാണ് ദഹിപ്പിച്ചത്.ഡല്‍ഹിയിലെ നിഗംബോഥ് ഘട്ടില്‍ ഏകദേശം 110 ഓളം മരംകൊണ്ടുള്ള ചിതകളും നാല് സി.എന്‍.ജി സംസ്‌കരണ യൂണിറ്റുകളും ഉണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹം രാവിലെ 10 മണിയോടെയാണ് വരുന്നതെന്നും അടുത്ത 2, 3 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്മശാനത്തിന്റെ പകുതിയും നിറയുമെന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം, ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കാന്‍ പ്രത്യേക വിഭാഗമുണ്ടായിരുന്നു.
മുമ്പ് ഒരു ദിവസം ഒന്നോ രണ്ടോ മൃതദേഹങ്ങള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ സീമാപുരി ഘട്ട് ശ്മശാനത്തിൽ 15ഓളം മൃതദഹേങ്ങള്‍ സംസ്കരിക്കുന്നതായി ശ്മശാന അധികൃതർ അറിയിച്ചു. മാത്രമല്ല, ശ്മശാനങ്ങള്‍ക്ക് മുന്നിലായി പി.പി.ഇ കിറ്റുകളും വില്‍പ്പന നടത്തുന്നുണ്ട്. 300 രൂപയാണെങ്കിലും പൈസ നല്‍കിയില്ലെങ്കിലും കിറ്റ് ലഭിക്കും. എന്നാല്‍, ചിലര്‍ പി.പി.ഇ കിറ്റ് ധരിക്കാന്‍ തയ്യാറാകാറില്ല, അതോടൊപ്പം മൃതദേഹം കാണണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കൊവിഡ് സ്ഥിരീകരിച്ച ബന്ധുക്കളും മൃതദേഹത്തോടൊപ്പം ശ്മശാനത്തില്‍ വരുന്ന കേസുകളുമുണ്ട്.
അതേസമയം ഇന്ത്യയിലെ കൊവിഡ് വ്യാപനവും, മരണവും ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി ആഗോളതലത്തിലുള്ള ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് നടി പ്രിയങ്ക ചോപ്ര. ടുഗെതര്‍ ഫോര്‍ ഇന്ത്യ എന്ന കാംപെയിനിന്‍ ഭാഗമായാണ് രാജ്യത്തെ അത്യാവശ്യങ്ങള്‍ക്ക് വേണ്ടി ധനസഹായം ചെയ്യാന്‍ തന്റെ ആരാധകരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രയങ്ക ചോപ്ര ഇന്ത്യയെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഹായിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കാരണം എല്ലാവരും സുരക്ഷിതരായില്ലെങ്കില്‍ ആരും സുരക്ഷിതരാവില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
ഇന്ത്യ തന്റെ വീടാണ്. രാജ്യത്ത് ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നു, ഓക്‌സിജന്‍ കുറവാണ്, മരണം കൂടുന്നതിനാല്‍ സ്മശാനങ്ങളും നിറയുകയാണ്. ഒരു ആഗോളസമൂഹമെന്ന നിലയില്‍ ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാവരും സംഭാവന ചെയ്യണം. ഇന്ത്യക്ക് നിങ്ങളെ ആവശ്യമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംഭവാന ചെയ്യുന്നതിനുള്ള വിവരങ്ങളും പോസ്റ്റിനൊപ്പം പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.
ഇതിന് മുമ്പ് വാക്സ് ലൈവ് എന്ന കാംപെയിനിന്റെ ഭാഗമായി സ്വന്തം രാജ്യത്തിന് വേണ്ടി തന്റെ ശബ്ദം പ്രിയങ്ക ഉപയോഗിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, യുഎസ് സര്‍ക്കാരിനോടും ഇന്ത്യക്ക് വാക്സിന്‍ നല്‍കാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു. ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. നിങ്ങക്ക് എത്രയും പെട്ടന്ന് കുറച്ച് വാക്സിന്‍ ഇന്ത്യക്ക് നല്‍കുമോ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയുള്ള ലോക്ക്ഡൗണിനായാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികള്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ശുപാര്‍ശയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ നിലവില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് അല്ലെങ്കില്‍ ഓക്‌സിജന്‍ ഐസിയു കിടക്കകളില്‍ 60 ശതമാനത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണവും ലോക്ക്ഡൗണ്‍ നടപടികളും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയുടെ പ്രതിദിന പോസിറ്റീവ് നിരക്ക് നിലവില്‍ 20% ആണ്. കഴിഞ്ഞദിവസം രാജ്യത്തുടനീളം 3.23 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയായിരുന്നു 48,700 കേസുകളുമായി മുന്നില്‍. ഉത്തര്‍പ്രദേശില്‍ 33,551 കേസുകളും കര്‍ണാടകയില്‍ 29,744 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. താരതമ്യേന ജനസംഖ്യയുള്ള കുറവായ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലും റെക്കോര്‍ഡ് ഉയരത്തിലായിരുന്നു കൊവിഡ് കേസുകള്‍.