രാജ്യത്ത് ആശങ്ക ഒഴിയുന്നു : കഴിഞ്ഞ 24 മണിക്കൂറിനടെ രോഗം സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്ക് ; 2,59,459 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യം ആശ്വാസ തീരത്തേക്ക്.ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. കഴിഞ്ഞ 44 ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. രോഗികളുടെ എണ്ണം കൂടുമ്പോൾ രോഗമുക്തരാവുന്നവരുടെ എണ്ണവും കുറയുന്നത് ആശ്വാസകരമാണ്.2,59,459 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

അതേസമയം 3,660 പേരാണ് മരിച്ചത്.ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 2,48,93,410 പര്‍ രോഗമുക്തി നേടി.

വൈറസ് ബാധ മൂലം മരിച്ചത് 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 20,57,20,660 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top