ഇനി ഇല്ല മുൻഗണന..! സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും മുൻഗണനാ നിബന്ധനയില്ലാതെ കോവിഡ് വാക്‌സിൻ നൽകാൻ ഉത്തരവ് ;നടപടി കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകാൻ ഉത്തരവ. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താനാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ് ആരോഗ്യവകുപ്പിന്റെ പുതിയ നടപടി.അതേസമയം 18 കഴിഞ്ഞ രോഗബാധിതർക്കുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും.

എന്നാൽ ഈ ഉത്തരവ് നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും നൽകാനുള്ള വാക്‌സിൻ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം നിലവിൽ ആരോഗ്യവകുപ്പ് അവസാനം പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു കോടിയിലധികം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.രണ്ട് ഡോസും എടുത്തവർ 15 ലക്ഷത്തിന് മുകളിലാണ്.

പ്രതിദിനം 2.5 ലക്ഷത്തിലധികം ജനങ്ങൾക്ക് വാക്‌സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. വരാനിരിക്കുന്ന കോവിഡ് മൂന്നാം തരംഗത്തിന്റേയും ഡെൽറ്റ പ്ലസ് വൈറസിന്റേയും വ്യാപന സാധ്യത കൂടി പരിഗണിച്ചാണിത്.

Top