ന്യുഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എന്നാണ് ഓരോ ദിവസവും കൂടുകയാണ്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എൺപത് ലക്ഷത്തോടടുക്കുകയാണ്. 7,995,877 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് തുടർച്ചയായ മൂന്നാം ദിനവും 11000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 11502 പോസിറ്റീവ് കേസുകളും 325 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും 300 കടന്നിരിക്കുകയാണ് മരണങ്ങൾ.
പോസിറ്റീവ് കേസുകളിൽ ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 332424 ആയി. ഇതുവരെ 9520 പേർ മരിച്ചു. തുടർച്ചയായ ആറാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായത് നേരിയ ആശ്വാസം പകരുന്നുണ്ട്. 169797 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 153106 ആണ്.
അതേസമയം, രാജ്യത്തെ കൊവിഡ് പരിശോധനകൾ 57 ലക്ഷം കടന്നു. ഇതുവരെ 5774133 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ പറഞ്ഞു. 24 മണിക്കൂറിനിടെ 115,519 സാമ്പിളുകൾ പരിശോധിച്ചു.