കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി;മരണസംഖ്യ 8 ആയി.രോഗബാധിതനായത് ഷാർജയിൽനിന്ന് മടങ്ങിയെത്തിയപ്പോൾ

കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട തിരുവല്ല പെരുന്തുരുത്തി പ്രക്കാട്ട് വീട്ടിൽ ജോഷി മരിച്ചതോടെ മരണം 8 ആയി. വിദേശത്തുനിന്ന് വന്നതിൽ മൂന്നാമത്തെ ആളാണ് ഇതോടെ മരിക്കുന്നത്.മെയ് 11നാണ് ദുബായ് കൊച്ചി വിമാനത്തിലാണ് ജോഷി നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. 18 നാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് മെയ് 25ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഇയാളെ 27 മുതൽ വെന്റിലേറ്റർ സഹായത്തോടെ ആണ് ചികിത്സിച്ചിരുന്നത്. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം തകരാറിലായിരുന്നു.

65 കാരനായ ജോഷി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. പുലര്‍ച്ച രണ്ട് മണിയോടെയാണ് മരണം. അബുദാബിയില്‍ നിന്നും ഈ മാസം 11 നാണ് നാട്ടിലെത്തിയത്.ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളെജില്‍ വെച്ച് ആദ്യമായാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹം കൊവിഡ് പ്രാട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


വ്യാഴാഴ്ച്ചയും കേരളത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. തെലുങ്കാന സ്വദേശിയാണ് മരണപ്പെട്ടത്. തെലുങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും രാജസ്ഥാനില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിനില്‍ തെറ്റി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നു. വ്യാഴാ്ച്ചയാണ് കേരളത്തില്‍ ഏറ്രവും കൂടിയ നിരക്കില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 84 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്തു. കാസര്‍ഗോഡ്-18, പാലക്കാട്-16, കണ്ണൂര്‍-10സ മലപ്പുറം-8, തിരുവനന്തപുരം, തൃശൂര്‍-7, കോഴിക്കോട്, പത്തനംതിട്ട-6, കോട്ടയം-3, കൊല്ലംസഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേരൊഴികെ ബാക്കിയെല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരായിരുന്നു. 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 9 പേര്‍ തമിഴ്നാട്ടില്‍ നിന്നും 3 പേര്‍ തമിഴ്നാട്ടില്‍ നിന്നും ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍, ആന്ധ്രപ്രദേശില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top