ഐ എസ് എല്ലിലും കോവിഡ് വ്യാപനം, കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കോവിഡ് കേസുകൾ

ഐ എസ് എല്ലിലെ കോവിഡ് കേസുകൾ വർദ്ധിക്കുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി. കോവിഡ് കാരണം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന് ഇറങ്ങിയില്ല. ടീം ഒഫീഷ്യൽസിന്റെ ഇടയിൽ കോവിഡ് കേസുകൾ വന്നതാണ് പരിശീലനം നിർത്താൻ കാരണമായത്.

ഇതോടെ കേരള ടീം ഐസൊലേഷനിൽ പോയി. താരങ്ങൾക്കൊ കോച്ചുകൾക്കോ ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടില്ല എന്നതാണ് ആശ്വാസം. ഇനി വരുന്ന കോവിഡ് ടെസ്റ്റ് ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെയും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്താൻ സാധ്യതയില്ല. എല്ലാ താരങ്ങളും പരിശീലകരും ഇപ്പോൾ അവരുടെ റൂമുകളിൽ ഐസൊലേഷനിൽ ആണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയുമായി കളിച്ചിരുന്നു. ഒഡീഷ ക്യാമ്പിൽ നിരവധി പോസിറ്റീവ് കേസുകൾ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് കൂടെ ഐസൊലേഷനിൽ ആയതോടെ 11 ക്ലബിൽ ഏഴു ക്ലബുകളെയും കോവിഡ് ബാധിച്ചിരിക്കുകയാണ്.
എഫ് സി ഗോവ ടീമിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയതിനാൽ എഫ് സി ഗോവയും നോർത്ത് ഈസ്റ്റും ഐസൊലേഷനിൽ പോയി. ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, ഒഡീഷ, ബെംഗളൂരു എഫ് സി എന്നിവരും ഐസൊലേഷനിൽ ആണ്.

Top