കൊവിഡ്‌ പ്രതിരോധം ഭക്ഷണവും, വാഹനവുമൊരുക്കി സി.പി.എം: വിതരണം ചെയ്തത് പത്ത് ടൺ അരി

പുതുപ്പള്ളി: കൊവിഡ്‌ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സി.പി.എം. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കാണ് പുതുപ്പള്ളിയിൽ സി.പി.എം നേതൃത്വം നൽകുന്നത്. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ 10 ടൺ അരി വിതരണം ചെയ്തു.

സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കായി പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ എം ചാണ്ടി സിപിഎമ്മിനെ ഏൽപ്പിച്ച അരിയാണ് വിതരണം ചെയ്തത്.സി.പി.എം ജില്ലാ സെക്രട്ടറി എ വി റസൽ അരി ഏറ്റുവാങ്ങി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസിന് കൈമാറി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചായത്തിലെ 2000 കുടുംബങ്ങൾക്ക് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. അഞ്ച് കിലോഗ്രാം വീതമുള്ള പവിഴം അരിയുടെ കിറ്റുകളാണ് വിതരണം ചെയ്തത്. ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ തൊഴിലാളികൾക്കുള്ള അരിയുടെ വിതരണം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ നിർവഹിച്ചു.

ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള അരിയുടെ വിതരണം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് റെജി സഖറിയയും, മൽസ്യ വിപണന തൊഴിലാളികൾക്കുള്ള അരിയുടെ വിതരണം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസും നിർവഹിച്ചു. യോഗത്തിൽ സുഭാഷ് പി വർഗീസ് അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ , ലോക്കൽ സെക്രട്ടറി സജേഷ് തങ്കപ്പൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജോൺ ബേബി, എം ജി നൈനാൻ, തോമസ് പോത്തൻ എന്നിവർ സംസാരിച്ചു.ഏരിയയായിലെ വിവിധ ലോക്കൽ കമ്മിറ്റിക്ക് കീഴിലായി സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൊവിഡ്‌ മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ എന്നിവ എത്തിച്ചു നൽകിയും , ആവശ്യക്കാർക്ക് വാഹന സൗകര്യം ഒരുക്കിയും, ദുരിത കാലത്ത് കരുതലിന്റെ കൈത്താങ്ങായി മാറുകയാണ് സി.പി.എം.

യുഡിഎഫ് , ബിജെപി പഞ്ചായത്ത് ഭരണ സമിതികൾ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന പഞ്ചായത്തുകളിൽ നേതൃത്വമാകുന്നത് സി.പി.എമ്മാണ്. സി.പി.എം പള്ളിക്കത്തോട്, പനച്ചിക്കാട് , കൊല്ലാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കളയും പ്രവർത്തിക്കുന്നുണ്ട്.ഏരിയയിലെ വിവിധ ലോക്കളുകളിലായി വാഹന സൗകര്യം ആവശ്യമുള്ളവർക്ക് വാഹനം എത്തിക്കുന്ന സ്നേഹവണ്ടിയുടെ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുന്നു. വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ ഭക്ഷ്യ കിറ്റുകൾ എന്നിവയുടെ വിതരണം സി.പി.എം  നേതൃത്വത്തിൽ നടന്ന് വരികയാണ്.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാ കുടുംബങ്ങളിലും ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് വിവിധ ലോക്കൽ കമ്മിറ്റികൾ നേതൃത്വം നൽകുന്നു.പാമ്പാടി, പള്ളിക്കത്തോട്, പനച്ചിക്കാട്, പുതുപ്പള്ളി, മീനടം , വാകത്താനം, വെള്ളൂർ, കൂരോപ്പട , കോത്തല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളാണ് കോവിഡ്‌ കാലഘട്ടത്തിൽ നടക്കുന്നത്.

Top