പുതിയ ഒമിക്രോൺ കോവിഡ് വകഭേദം: 7 രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി യു.എ.ഇ

ദുബായ്: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎഇ ഏഴ് രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് യാത്രാവിലക്ക്. സിവിൽ ഏവിയേഷൻ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.

ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. തിങ്കളാഴ്ച മുതൽ നിയന്ത്രണം നിലവിൽ വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. യുഎഇയിലെത്തിയാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.

Top