രാജ്യത്തെ ഇന്നിപ്പോള്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 9987 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 2,66,598 ആയി ഉയര്‍ന്നിരിക്കുകയാണ്. 266 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ മരണസംഖ്യ 7466 ആയി. അഞ്ച് ദിവസത്തിനിടെയാണ് അരലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചത്.
1,29,917 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,29,214 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊവിഡിനെ നേരിടാന്‍ ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വരും മാസങ്ങളിലേക്കുള്ള പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം. കൊവിഡ് വ്യാപന തോത് അറിയാന്‍ വീടുകളില്‍ സര്‍വ്വേ നടത്തണമെന്ന നിര്‍ദ്ദേശവും ആരോഗ്യ മന്ത്രാലയം നല്‍കി. രോഗവ്യാപനം ഏറ്റവും രൂക്ഷമായ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ സര്‍വ്വേ നടത്താനാണ് നിര്‍ദ്ദേശം.