ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ അഞ്ചരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂദല്‍ഹി: ജൂലൈ അവസാനത്തോടെ ദല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിലവില്‍ കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഇരട്ടിപ്പിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അവസാനമാകുന്നതോടെ 550000 കേസുകള്‍ ഉണ്ടാകുമെന്നാണ് സിസോദിയ പറഞ്ഞിരിക്കുന്നത്.

”ജൂണ്‍ 15 വരെ 44,000 കൊവിഡ് -19 കേസുകള്‍ ഉണ്ടാകും, ഞങ്ങള്‍ക്ക് 6,600 കിടക്കകള്‍ ആവശ്യമാണ്. ഒരു ലക്ഷം കേസുകള്‍ ഉണ്ടാകും,ജൂണ്‍ 30നകം 15,000 കിടക്കകള്‍ ആവശ്യമാണ്.ജൂലൈ 15 ആകുമ്പോഴേക്കും 2.5 ലക്ഷം കേസുകള്‍ ഉണ്ടാകും, അപ്പോള്‍ 33000 ബെഡുകള്‍ വേണ്ടിവരും. ജൂലായ് 31വരെ 5.5 ലക്ഷം കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അങ്ങനെ വന്നാല്‍ 80000 ബെഡുകള്‍ വേണ്ടിവരും,” സിസോദിയ പറഞ്ഞു.27,654 കൊവിഡ് കോസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് 276146 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7745 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Top