നാല് എം.എൽ.എമാർക്ക് കോവിഡ് !..നാല് പേരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തി​രുന്നു.

തിരുവനന്തപുരം :നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് കോവിഡ് . യ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍, കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍, കൊല്ലം എം.എല്‍ എ. മുകേഷ്, പീരുമേട് എം.എല്‍.എ ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കെ.ദാസനും ആന്‍സലനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ നിരീക്ഷണത്തിലാണ്. നാല് പേരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. 28ാം തീയതി വരെ സഭ സമ്മേളനം ചേരാനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കോവിഡ് കണക്കിലെടുത്ത് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് മുഖ്യമന്ത്രി കാര്യോപദേശക സമിതിയോട് ആവശ്യപ്പെടുകയായിരുന്നു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു.

Top