പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനുട്ട് നടന്നതിന് ശേഷം രക്തത്തിലെ ഓക്‌സിജൻ പരിശോധിക്കണം ;അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല :കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കുള്ള മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. രണ്ടാം തരംഗം യുവാക്കളെയാണ് കൂടുതലായി ബാധിച്ചതെങ്കിൽ മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുകൊണ്ട് തന്നെ കുട്ടികളുടെ കോവിഡ് ചികിത്സക്കായി പ്രത്യേക മാർഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നും മാർഗനിർദ്ദേശം വ്യക്തമാക്കുന്നു.

കൂടാതെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ആവശ്യമില്ല. ഇതിന് പുറമെ 12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് ശേഷം പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജൻ അളവ് പരിശോധിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

അവശ്യഘട്ടങ്ങളിൽ രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഹൈ റെസലൂഷൻ സിടി സ്‌കാൻ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്‌

Top