ലണ്ടൻ :കൊറോണയിൽ ലോകം പകച്ചു നിൽക്കെയാണ് .ലോകത്ത് ആകെ മരണം 33,897 കടന്നു. അമേരിക്കയിൽ ഓരോ അരമണിക്കൂറും ഓരോ മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട് .യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയിലും സ്പെയിനിലും ഒറ്റ ദിവസം എണ്ണൂറിലേറെ വീതം മരണം. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോർക്ക് അടക്കം 3 സംസ്ഥാനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു.
യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്; തൊട്ടുപിന്നിൽ സ്പെയിൻ. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുളളിലാണ്. യുഎസിൽ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയർന്നു. രോഗികൾ പതിനായിരങ്ങളായി വർധിച്ചതോടെ ആവശ്യത്തിനു മെഡിക്കൽ ഉപകരണങ്ങളോ ചികിത്സാസൗകര്യമോ സ്റ്റാഫോ ഇല്ലാതെ ആരോഗ്യപ്രവർത്തകർ വലയുന്ന സ്ഥിതിയാണ്. സമ്പൂർണ ക്വാറന്റീൻ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നതോടെയാണു ട്രംപ് പിന്നാക്കം പോയത്.
സ്പെയിനിൽ ആകെ മരണം 6528; ഒരു ദിവസത്തെ മരണസംഖ്യ 800 കവിയുന്നത് ആദ്യം. രോഗികൾ 78,000 കടന്നു. ലോക് ഡൗൺ ഏപ്രിൽ 9 വരെ നീട്ടി. ഫ്രാൻസ്മ-മ രണം 2,000 കവിഞ്ഞു. വരുന്ന രണ്ടാഴ്ച അതികഠിനമെന്നു മുന്നറിയിപ്പ്. രോഗികൾ 37,000 കവിഞ്ഞു.സ്വിറ്റ്സർലൻഡ് ∙ രോഗികൾ 15,000. മരണം 290. ഓസ്ട്രേലിയ ∙ പൊതുസ്ഥലത്തു രണ്ടു പേരിലധികം കൂട്ടം കൂടരുത്. 70നു മുകളിൽ പ്രായമുള്ളവർ വീട്ടിലിരിക്കണം. രോഗികൾ 3978 .ന്യൂസിലൻഡ് ∙ആദ്യ കോവിഡ് മരണം. രോഗികൾ 500 കവിഞ്ഞു.ബ്രിട്ടൻ > ദിവസം 10,000 പേർക്കു പരിശോധന. താമസിയാതെ 20,000 പേരെ പരിശോധിക്കേണ്ടിവരും. പതിനായിരം വെന്റിലേറ്ററിനു കൂടി കമ്പനികളോട് ആവശ്യപ്പെട്ടു. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്കെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രോഗികൾ 19,000 കവിഞ്ഞു. മരണം 1228.