
പശു മുസ്ലീങ്ങളുടേയും മാതാവാണെന്ന് ദ്വാരകശര്‍ദപീഠ് മേധാവി സ്വാമി സ്വരൂപാനന്ദ സരസ്വതി. പശുവിനെ സംരക്ഷിക്കേണ്ടത് ഇന്ത്യക്കാരുടെ കടമയാണ്. പശുവിന്‍ പാലില്‍ നിന്നും ലഭിക്കുന്ന ഗുണം ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെയാണെന്നും സ്വരൂപാനന്ദ പറയുന്നു.
പശുവിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്നതിനിടെയാണ് പശു എല്ലാവരുടേയും മാതാവാണെന്ന വാദം സ്വാമി നടത്തിയത്. പശുവിന്‍ പാല്‍ പോഷക സമ്പന്നമായിരിക്കുന്നത് പോലെ തന്നെ, ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളും സ്വാമി വിവരിച്ചു. മാരകമായ അസുഖങ്ങള്‍ക്ക് ഗോമൂത്രം ഔഷധമാണെന്നും സ്വരൂപാനന്ദ പറഞ്ഞു. പശുവിന്റെ തൊലിയുടേയും എല്ലുകളുടേയും ഗുണഗണങ്ങളും പറയാന്‍ സ്വാമി മറന്നില്ല.
ഏത് മത വിശ്വാസത്തില്‍പെട്ടവരായാലും പശുവിനെ സംരക്ഷിക്കേണ്ടത് ഇന്ത്യക്കാരുടെ കടമയാണെന്നും സ്വാമി പറഞ്ഞു. പശു സംരക്ഷണത്തിനായി നിയമനിര്‍മാണമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നുമാണ് സ്വാമിയുടെ അഭിപ്രായം.
പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവരണമെന്ന് മാത്രമല്ല, പശുവിന്റെ മാംസം വില്‍ക്കുന്നതും നിയമം മൂലം തടയണമെന്നാണ് സ്വരൂപാനന്ദയുടെ ആവശ്യം.