സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ കുടുങ്ങിയാണ് കേരളത്തില്‍നിന്ന് 21പേരും നാടുവിട്ടതെന്ന് റിപ്പോര്‍ട്ട്; മതതീവ്രവാദ നിലപാടിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാക്കിര്‍ നായിക്ക് ശ്രമിച്ചു

photo

കണ്ണൂര്‍: എല്ലാ മുസ്ലീമുകളും ടെററിസ്റ്റുകളാകണമെന്ന് സാക്കിര്‍ നായിക് ആഹ്വാനം ചെയ്‌തെന്ന് രഹസ്യാന്വേഷണ വിഭാഗം. സാക്കിര്‍ നായിക്കിന് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍നിന്നും നാടുവിട്ട 21പേരും സാക്കിര്‍ നായിക്കിന്റെ പ്രഭാഷണത്തില്‍ കുടുങ്ങിയവരെന്നും സൂചിപ്പിക്കുന്നു.

പ്രാദേശിക ഇസ്ലാമിക പണ്ഡിതന്മാരെന്ന് അവകാശപ്പെട്ട് ക്ലാസെടുക്കുന്നവര്‍ ഒടുവില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചാണ് ഇവരെ തീവ്ര ഇസ്ലാമിക നിലപാടിലേക്ക് എത്തിക്കുന്നത്. തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവരെ ഏറ്റവും ഹരം കൊള്ളിക്കുന്നതുതന്നെ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തന്നെ. ഖുര്‍ആനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ടെററിസ്റ്റ് ആയിരിക്കും. ഇതാണ് മത തീവ്രവാദ നിലപാടിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാക്കിര്‍ നായിക്ക് തൊടുത്തു വിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉറുദു, ബംഗാളി, ഇംഗ്ലീഷ്, ചൈനീസ് എന്നീ ഭാഷകള്‍ സ്വായത്തമാക്കിയ സാക്കിര്‍ നായിക്ക് ആശയപരമായി ഏറെ ഇഷ്പ്പെടുന്നവരില്‍ തൃക്കരിപ്പൂര്‍ പടന്നയിലെ അബുള്‍ റാഷിദും സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളികളായ യുവാക്കളേയും കുടുംബത്തേയും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കൊണ്ടു പോയതും തീവ്രവാദ ആശയങ്ങള്‍ കുത്തിവെക്കുന്നതിലും അബ്ദുള്‍ റാഷിദിന്റെ പങ്ക് വലുതാണ്.

കേരളാ പൊലീസ് അറസ്റ്റ് ചെയ്ത മുംബൈ ഇസ്ലാമിക് റിസേച്ച് ഫൗണ്ടേഷന്‍ പി.ആര്‍.ഒ. ആര്‍ഷി ഖുറേഷി ഡോ. സക്കീര്‍ നായിക്കിന്റെ നിലപാടിനെ അതേപടി അംഗീകരിക്കുന്ന വ്യക്തിയാണ്. ഇന്ത്യക്കാര്‍ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്നും ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേതായ ലോകം സൃഷ്ടിക്കണമെന്നുമാണ് ഖുറേഷിയുടെ പ്രബോധനം. അമ്പതിലേറെപ്പേരെ മത പരിവര്‍ത്തനം ചെയ്യിക്കുകയും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് ഡോ.സാക്കിര്‍ നായിക്കിനും ആര്‍.ഷി ഖുറൈഷിക്കും നേരെയുള്ള ആരോപണം.

മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഡോ. സാക്കിര്‍ നായിക്ക് ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇയാള്‍ ഇപ്പോഴും ഗള്‍ഫില്‍ കഴിയുകയാണ്. ആര്‍ഷി ഖുറൈഷിയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ. ഉടന്‍ ആവശ്യപ്പെടും. മുബൈയിലെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനും അനുബന്ധ സ്ഥാപനങ്ങളും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് അയക്കാനുള്ള സജീവമായ ഇടപെടല്‍ നടത്തിയതായി വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്.

അതോടെ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചേക്കും. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തി പിടിയിലായവരുടെ മൊഴിയില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗം പരാമര്‍ശ വിഷയമാണ്. 2006 ലെ ഔറംഗാബാദ് അക്രമക്കേസിലെ പ്രതി ഫിറോസ് ദേശ്മുഖ്, 20012 ല്‍ യര്‍വാദ ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മുജാഹിദിന്‍ ഭീകരന്‍ അഹമ്മദ് സിദ്ദിഖി, എന്നിവരുമായി ഡോ. സാക്കിറിന് ബന്ധമുണ്ടായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ട് അഷ്റഫ് ജാബിന്‍, മറ്റൊരു ഭീകര സംഘടനയിലെ അംഗങ്ങളായ മുദാബിര്‍ ഷെയ്ക്ക്, മൊഹമ്മദ് നഫീസറുള്‍, ഉബൈദുള്ളഖാന്‍ എന്നിവരും സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ വീണവരാണ്. ഐ.ആര്‍.എഫ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായും മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് പ്രാഥമിക തെളിവ് ലഭിച്ചിട്ടുണ്ട്.

കേരളീയരായ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധപ്പെടുത്തി രാജ്യം വിടാന്‍ പ്രേരകമായതില്‍ സാക്കിര്‍ നായിക്കിന്റേയും ഐ.ആര്‍.എഫിന്റേയും പങ്ക് ഔദ്യോദികമായി തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

Top