വിവാദപ്രസംഗം ബാലകൃഷ്ണപിള്ളയെ കുടുക്കി; ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കേസ്

50924_1470320436

തിരുവനന്തപുരം: മുസ്ലീം സമൂഹത്തെയും പള്ളികളെയും അടച്ഛാക്ഷേപിച്ച് പ്രസംഗം നടത്തിയ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കെതിരെ കേസ്. വിവാദപ്രസംഗം സംസ്ഥാനത്ത് വലിയ തീപൊരിയാണ് ഉണ്ടാക്കിയത്. ഇതിനിടയില്‍ അച്ഛന് വേണ്ടി മകന്‍ ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞതൊക്കെ വെറുതെയായി.

ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങളുടെ പേരിലാണു കേസ്. പിള്ളയ്ക്കെതിരെ കേസെടുക്കാന്‍ കൊല്ലം റൂറല്‍ എസ്പിക്കു ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.
എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് സംസാരിച്ചത്. ബാലകൃഷ്ണപിള്ളയും വാര്‍ത്താസമ്മേളനത്തില്‍ മാപ്പു ചോദിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോള്‍’ എന്നു പരാമര്‍ശിക്കുന്ന പ്രസംഗമാണു വിവാദത്തിലായത്.

Top