കേന്ദ്രം മുട്ടുമടക്കുന്നു ;കശാപ്പിന് നിയന്ത്രണമില്ല..പരാതികള്‍ പരിശോധിക്കുമെന്ന് കേന്ദ്രം

ദില്ലി:ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്നു .കാലി കശാപ്പിന് .കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് . കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.കശാപ്പ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി .സര്‍ക്കാര്‍ രാജ്യത്ത് കശാപ്പ് നിയന്ത്രണത്തിനോ ബീഫ് കഴിക്കുന്നതിനോ കേന്ദ്രസര്‍ക്കാര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന്  മന്ത്രി പറഞ്ഞു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത്. അത് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. വിജ്ഞാനം ഒരുമാസത്തിലധികമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ് സൈറ്റിലുണ്ടായിരുന്നു. തെറ്റായി വ്യഖ്യാനിച്ചതോടെയാണ് വിവാദങ്ങളുണ്ടായതെന്നും മന്ത്രി പറഞ്ഞു. ആരുടെയും ഭക്ഷണ രീതികളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കേന്ദ്രസർക്കാറിെൻറ കശാപ്പ് നിരോധനത്തിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയർന്ന് വന്നത്. പ്രത്യേകിച്ച് കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയർന്ന് വന്നിരുന്നു.

 

Top