ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം കുപ്പിയിലടച്ച ഗോമൂത്രവും ലണ്ടനില്‍ വില്‍പ്പനയ്ക്ക്; ബ്രാന്‍ന്റഡ് പശുമൂത്രത്തിന് ആവശ്യക്കാരേറെ !

ലണ്ടന്‍: യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദക്ഷിണേഷ്യക്കാര്‍ക്കുവേണ്ടി പശുവിന്‍ മൂത്രവും ലേബലൊട്ടിച്ച കുപ്പിയില്‍ റെഡി. നേരത്തെ ഓണ്‍ലൈന്‍മാര്‍ക്കറ്റുകളില്‍ ഗോ മൂത്രം ലഭ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ലണ്ടനിലെ മിക്ക കടകളിലും വില്‍പ്പനയ്ക്ക് തയ്യാറായി എത്തിയിരിക്കുകയാണ്. ഗോമൂത്രം ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പമാണ് വില്‍പ്പനയ്ക്ക വച്ചിരിക്കുന്നതെന്നതാണ് ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടനിലെ ദക്ഷിണേഷ്യന്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ ആവശ്യക്കാര്‍. മതപരമായ ചടങ്ങുകള്‍ക്കാണ് ഇവര്‍ ഗോമൂത്രം ഉപയോഗിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഗോമൂത്രം വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ഒരു ഷോപ്പില്‍ ബ്രഡുകള്‍ വില്‍ക്കുന്ന ഷെല്‍ഫിലാണ് ഗോ മൂത്രത്തിന്റെ കുപ്പികളും സൂക്ഷിച്ചിരിക്കുന്നത്. ഇതിനെതിരെ സിഐഇഎച്ച് എന്ന സംഘടന രംഗത്ത് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടില്‍ ഒരു കുഞ്ഞ് പിറന്നാല്‍ ഭാഗ്യമുണ്ടാകാന്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഗോമൂത്രം വാങ്ങാറുണ്ടെന്ന് ഗ്രീന്‍വിച്ചിലുള്ള ഒരു ഷോപ്പുടമ പറയുന്നു. വാറ്റ്‌ഫോര്‍ഡിലുള്ള ഹരേ കൃഷ്ണ ക്ഷേത്രത്തിലും ഇത്തരത്തില്‍ ഗോമൂത്രം വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. ഒരു ഡയറി ഫാമാണ് ക്ഷേത്രത്തിലേക്ക് ഗോമൂത്രം നല്‍കുന്നത്. എഴുപതുകളുടെ ആദ്യം മുതലേ ക്ഷേത്രത്തില്‍ ഗോമൂത്രം വില്‍ക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഗൗരിദാസ് പറഞ്ഞു. മതപരമായ ചടങ്ങുകള്‍ക്കും, മരുന്നിനും, ശുദ്ധീകരിക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്ക് കുടിക്കാനായി ഇത് നല്‍കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

COWമനുഷ്യര്‍ക്ക് ഭക്ഷ്യവസ്തുവായി ഗോമൂത്രം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഫുഡ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി പ്രതിനിധി വ്യക്തമാക്കി. പുറമെ പുരട്ടുന്നതിനാണെങ്കില്‍ കൂടി അത് ഭക്ഷണം എന്ന വിഭാഗത്തില്‍പ്പെടുത്താനാവില്ലെന്നും അതിന് വേറെ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യര്‍ക്ക് ഭക്ഷ്യ വസ്തുവെന്ന നിലയില്‍ ഗോമൂത്രം വില്‍ക്കുകയാണെങ്കില്‍ അത് സുരക്ഷിതമാണെന്ന് തെളിയിക്കണമെന്ന് ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പറഞ്ഞു. സുരക്ഷിതമല്ലെന്ന് തെളിയിക്കാനായില്ലെങ്കില്‍ വില്‍ക്കാന്‍ പറ്റില്ലെന്നും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ഗോമൂത്രം വില്‍ക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗ്രീന്‍വിച്ച് ബൊറോ കൗണ്‍സില്‍ വക്താവ് അറിയിച്ചു.

Top