ഗോമൂത്രം കുടഞ്ഞാല്‍ ഡ്രാക്കുളയടക്കമുള്ള പ്രേതഭൂതാദികളെ ഓടിക്കാം;ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഗോമൂത്രം . വിചിത്ര വാദവുമായി സംഘടന

cow-beefban

ഡി.ഐ.എച്ച് ന്യുസ്

അഹമ്മദാബാദ്: ഗോസേനയുടെയും ഗോചാര്‍ വികാസ് ബോര്‍ദും പറയുന്നു ഗോമൂത്രം കുടഞ്ഞാല്‍ ഡ്രാക്കുളയേയും അതേ വിഭാഗത്തില്‍ പെടുന്ന മറ്റ് പ്രേതഭൂതാദികളെയും ഓടിക്കാന്‍ കഴിയുമെന്ന്
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോചാര്‍ വികാസ് ബോര്‍ഡാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഗോമൂത്രവും ചാണകവും ചേര്‍ത്ത മിശ്രിതമാണെന്ന് നേരത്തെ അവകാശപ്പെട്ട അതേ സംഘടനയാണ് ഗോചാര്‍ വികാസ് ബോര്‍ഡ്.
ഗോസേനയുടെയും ഗോചാര്‍ വികാസ് ബോര്‍ഡിന്റെയും പ്രസിദ്ധീകരണമായ ആരോഗ്യ ഗീതയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : മുത്തച്ഛനേക്കാള്‍ സമ്പന്നനായിയിരിക്കുന്ന
18 മാസം പ്രായമുള്ള ചെറുമകന്‍ …ആസ്തി ഞെട്ടിക്കുന്നത് 12 കോടി അടുത്ത്

എല്ലാ ഭൂത പ്രേതാദികളുടെയും ദേവന്‍ ശങ്കരനാണെന്നും(ശിവന്‍) അദ്ദേഹത്തിന്റെ മുടിയിലാണ് ഗംഗാനദി കുടികൊള്ളുന്നതെന്നും ആരോഗ്യ ഗീത പറയുന്നു. പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിരിക്കുന്നത് ഗംഗയായതിനാല്‍ പ്രേതങ്ങളെ ഒഴിപ്പിക്കാന്‍ അതിന് കഴിയുമെന്നാണ് ആരോഗ്യ ഗീതയില്‍ പറയുന്നത്.
ആധുനിക ശാസ്ത്രം ഡ്രാക്കുളയെയും സാത്താനെയുമൊന്നും അംഗീകരിക്കുന്നില്ലെങ്കിലും നിരവധി സംസ്‌കാരങ്ങള്‍ അവയെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍, പടിഞ്ഞാറന്‍ സംസ്‌കാരം ഡ്രാക്കുളയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരം സാത്താന്‍ ഉള്ളതാണെന്നും പറയുന്നു.അതേസമയം ലേഖനത്തിലെ വിവരങ്ങള്‍ അതിന്റെ എഴുത്തുകാരന്റെ മാത്രം അഭിപ്രായമാണെന്നായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വല്ലഭ് കാതിറിയയുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top