ക്യാൻസറിന് ഗോമൂത്ര ചികിത്സയുമായി കേന്ദ്രം..!! ഗുരുതര രോഗങ്ങൾക്കുള്ള പരിഹാരമായി ഗോ മൂത്രം ഉപയോഗിക്കും

കോയമ്പത്തൂര്‍: ഗുരുതര രോഗങ്ങൾക്കടക്കുള്ള ചികിത്സക്കായി ഗോമൂത്രം ഉപയോഗിക്കുന്നത് ഉത്തമമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. ആരോഗ്യ വിദഗ്ദ്ധരെ അധികകാലമായി അലട്ടുന്ന ഗുരുതര രോഗങ്ങൾക്കും പരിഹാരമായി ഗോമൂത്രം ഉപയോഗിക്കാമെന്നും അശ്വിനി കുമാര്‍ പറഞ്ഞു.

“ക്യാന്‍സറിനുള്ളതടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാം. നാടൻ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക”. ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഗൗരവമായി നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതിലൂടെ കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടും വെല്ലുവിളി ഉയര്‍ത്തുന്ന രോഗങ്ങളാണ് പ്രമേഹവും ക്യാന്‍സറും. ഇവപൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് നമുക്ക് അവകാശപ്പെടാന്‍ ആകില്ല. എന്നാല്‍ നമുക്കിതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top