തിരുവന്തപുരം:പോര് അവസാനിയ്ക്കുന്നില്ല… മുഖ്യമന്ത്രിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിആ സംസ്ഥാന കൗണ്‍സില്‍. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐയ്ക്ക് എതിരെ മുഖ്യ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്.ഇത് തിരുത്തി മുന്നോട്ട് പോവാന്‍ പാര്‍ട്ടി തയാറാവണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ഇടതുപക്ഷ െഎക്യം നില നിര്‍ത്താന്‍ സി.പി.െഎ പ്രതിജ്ഞബദ്ധമാണെന്ന് സംസ്ഥാന കൗണ്‍സിലന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കാനം പറഞ്ഞു. സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ന്യൂനപക്ഷമല്ലെന്നും കാനം പറഞ്ഞു.
നേരത്തെ ടാറ്റയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളും സി.പി.െഎ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയായി. സി.പി.െഎക്ക് ടാറ്റയുമായി ബന്ധമില്ല. ബംഗാളില്‍ ടാറ്റക്ക് വേണ്ടി നിലകൊണ്ടത് സി.പി.െഎ അല്ല. സിംഗൂരില്‍ ടാറ്റക്ക് ഭൂമി ഏറ്റെടുത്ത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ബംഗാളില്‍ നിന്നും അനുഭവമുണ്ടായിട്ടും പാഠം പഠിച്ചില്ലെന്നും സി.പി.െഎയില്‍ വിമര്‍ശനമുയര്‍ന്നു.കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സി.പി.െഎയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. മൂന്നാറില്‍ കൈയേറ്റമൊഴിപ്പിക്കുക എന്നത് സര്‍ക്കാറിെന്‍റ നയമാണെന്നും കോടിയേരി അറിയിച്ചിരുന്നു.