മാണിയുമായി കൂട്ട് വേണ്ട, മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ല:സിപിഐ; കോട്ടയത്ത് കൂട്ട്കൂടിയത് തെറ്റ്

കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്നും പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന മാണിയുമായി കൂട്ടുവേണ്ടെന്നും വ്യക്തമാക്കി സിപിഐ. കോട്ടയത്ത് കേരള കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് തെറ്റാണെന്നും സിപിഐ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ഷനവും സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത് ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണെന്നും സിപിഐ.

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ റവന്യു വകുപ്പിനോട് മുന്നോട്ട് പോകാനും നിര്‍ദേശിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. എന്ത് അവസ്ഥയിലും ഒഴിപ്പിക്കലുമായി റവന്യു വകുപ്പ് മുന്നോട്ട് തന്നെ നീങ്ങണമെന്നും നിര്‍ദേശം നല്‍കും.
മാണിയുമായി കോട്ടയത്ത് കൂട്ടുകൂടിയ സിപിഐഎം ജില്ലാ കമ്മിറ്റിയേയും രൂക്ഷമായി സിപിഐ വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാണിവന്നാല്‍ കോട്ടയത്തെ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. കോട്ടയത്ത് കോണ്‍ഗ്രസിനേക്കാള്‍ വലിയ രാഷ്ട്രീയ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആണെന്നും കേരള കോണ്‍ഗ്രസ് ഒപ്പമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി പോലും വിജയിക്കില്ലെന്നും അദ്ദേഹം നിലപാടിനെ ന്യായീകരിക്കാന്‍ പറഞ്ഞിരുന്നു. വിശാഖ പട്ടണം പാര്‍ട്ടി തീരുമാനത്തിലെ നയമാണ് വിഷയത്തില്‍ സ്വീകരിച്ചതെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം മാണിയുമായുള്ള പ്രാദേശിക കൂട്ടു കെട്ടിനെക്കുറിച്ച് വിശദീകരിക്കുന്നത്. മാണിയുടെ കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ഇനിയും തുടരുക എന്നും കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

Top