കാസര്‍ഗോഡ്: പകല്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനം രാത്രി മോഷണം ഇതാണ് അടിയുറച്ച പിണറായി ഗ്രൂപ്പുകാരനായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രാഘവന്റെ പ്രവര്‍ത്തന രീതി. കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച് സി.സി.ടി.വിയില്‍ കുടുങ്ങിയതോടെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ഏറെ ചര്‍ച്ചയായതോടെ സിപി്എമ്മും ജില്ലയില്‍ നാണംകെട്ടു.
രാഘവനെ അറസ്റ്റ് ചെയത് പോലീസ് ഇയാളുടെ മോഷണ കഥകള്‍ കേട്ട് ഞെട്ടിയെന്നാണ് വാര്‍ത്തകള്‍ വരുന്നത്.പൊതുപ്രവര്‍ത്തകനായി തിളങ്ങിയ നാളുകളിലും പ്രദേശത്തെ അഞ്ചോളം വീടുകളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു.പ്രതിയെ ചോദ്യം ചെയ്ത പോലീസ് നിരവധി മോഷണങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തി. 2014ല്‍ വീട് കുത്തിത്തുറന്ന് ഇയാള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു.
2014 മുതല്‍ പിടിയിലാകുന്നതുവരെ നാല് വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു. ഇതില്‍ ഒരു വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണവും ഇയാള്‍ അപഹരിച്ചു. മോഷണ വസ്തുക്കള്‍ പണയം വയ്ക്കുകയാണ് ഇയാളുടെ രീതി. രാഘവന് ഏറെ നാളായി പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.കൈക്കോട്ടുകടവില്‍ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്.യൂനുസ് കുടുംബസമേതം ഗള്‍ഫിലായതിനാല്‍ അടച്ചുപൂട്ടിയ വീട് തുറന്നുകിടക്കുന്നതുകണ്ട് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. സ്വര്‍ണം ഉള്‍പ്പടെയുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. മോഷ്ടാവിനെ തിരിച്ചറിയാന്‍ സിസിടിവി ക്യാമറയിലെ ചിത്രം വാട്‌സ് ആപ്പിലിട്ടതോടെയാണ് കള്ളനെ തിരിച്ചറിഞ്ഞത്.