സദാചാര ആക്രമണം; പിറന്നാള്‍ ആഘോഷത്തിനെത്തിയ സുഹൃത്തുക്കളെ തടഞ്ഞ് ആക്രമിച്ചു, 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു മടങ്ങിയ പെണ്‍കുട്ടികള്‍ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ചിലര്‍ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെണ്‍കുട്ടികള്‍ അടക്കം ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തില്‍ അബ്ദുള്‍ മന്‍സൂര്‍, അഫീഖ്, മുഹമ്മദ് നിസാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Top