ദുരഭിമാന ആക്രമണം: മതം മാറാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം; ഭാര്യാസഹോദരന്റെ മർദ്ദനത്തിൽ തലച്ചോറിന് ക്ഷതമേറ്റ് യുവാവ് ചികിത്സയിൽ. ​യുവതിയുടെ സഹോദരന്‍ പിടിയില്‍

തിരുവനന്തപുരം : മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. തലച്ചോറിന് ക്ഷതമേറ്റ മിഥുൻ ചികിത്സയിലാണ്. ഒക്ടോബർ 31ന് ചിറയിൻകീഴ് ബീച്ച് റോഡിലാണ് ആക്രമണം നടന്നത്. മിഥുനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

29കാരനായ മിഥുനും 24കാരിയായ ദീപ്തിയും ഒക്ടോബർ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീൻ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാൻ വിഭാഗക്കാരനാണ് മിഥുൻ. ദീപിതിയുടെ വീട്ടിൽ വിവാഹത്തിന് എതിർപ്പായിരുന്നു. ഇതോടെ കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് മിഥുനെ ദീപ്തിയുടെ സഹോദരൻ വിളിച്ചു കൊണ്ടുപോയി മിഥുനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഡോക്ടറാണ്. മിഥുൻ മതം മാറണമെന്നും അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടർന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും മറ്റ് മൂന്ന് സുഹൃത്തുകളും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം കൈ കൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ മിഥുനെ ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്തു. മതം മാറാന്‍ വിസമ്മതിച്ചതിന് ആക്രമിച്ച തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഡാനിഷ് ആണ് പിടിയിലായത്. ഊട്ടിയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ ഒളിവിലായിരുന്നു. പ്രണയ വിവാഹിതയായ സഹോദരി ദീപ്തിയുടെ ഭര്‍ത്താവ് മിഥുനെ ഡാനിഷ് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.വീട്ടുകാരുമായി ചേര്‍ന്ന് കല്ല്യാണക്കാര്യം സംസാരിക്കാനാണെന്നു പറഞ്ഞാണ് ഡാനിഷ് ദീപ്തിയേയും ഭര്‍ത്താവ് മിഥുനേയും പള്ളിയിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മതം മാറണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. അത് വിസമ്മതിച്ചതോടെ പണം വാഗ്ദാനം ചെയ്തു. പണം നല്‍കാം ദീപ്തിയെ തിരിച്ചു നല്‍കണമെന്ന് പറഞ്ഞു. എന്നാല്‍ അതും നിരസിച്ചതോടെ അക്രമിക്കുകയായിരുന്നു.

ഡിടിപി ഓപറേറ്ററായ മിഥുനും 24 കാരിയായ ദീപ്തിയും തമ്മില്‍ ഒക്ടോബര്‍ 29ന് ആണ് വിവാഹിതരായത്. ഇരുവരും തമ്മിലുളള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ ദീപ്തി വീട് വിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. പിന്നാലെ സഹോദരന്റെ മര്‍ദനം. മിഥുന്‍ തലച്ചോറിന് ക്ഷതമേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിറയിന്‍കഴ് ബീച്ച് റോഡില്‍ വെച്ച് ഒകടോബര്‍ 31നാണ് സംഭവം നടന്നത്.

ഇന്ന് രാവിലെ കല്ല്യാണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഭര്‍ത്താവ് മിഥുനെ ചേട്ടന്‍ വിളിപ്പിക്കുകയായിരുന്നു. മതം മാറേണ്ടതില്ലായെന്ന് പറഞ്ഞു. അങ്ങനെ ഞാനും മിഥുനും കൂടെ പോയി. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. ഒന്നുകില്‍ മതം മാറണം. അല്ലെങ്കില്‍ എന്നെ വിട്ടുകൊടുക്കണം, പൈസ തരാം എന്നും ചേട്ടന്‍ മിഥുനോട് പറഞ്ഞു. രണ്ടിനും സമ്മതമല്ല, പൈസ കണ്ടിട്ടല്ല പ്രണയിച്ചതെന്ന് മിഥുന്‍ പറഞ്ഞു. മിഥുനിന്റെ ഒപ്പം ജീവിക്കാനാണ് താല്‍പര്യം എന്ന് ഞാനും പറഞ്ഞു. അങ്ങനെയാണെങ്കില്‍ അവസാനമായി അമ്മയെ കണ്ടിട്ട് പോകാം എന്നും പറഞ്ഞ് ഞങ്ങളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി. വീട്ടിന്റെ മുന്നിലെത്തിയതും ഭര്‍ത്താവിനെ തല്ലാന്‍ തുടങ്ങി. കമ്പും കൈയ്യും ഉപയോഗിച്ച് തല്ലി. തല എവിടെയോ ഇടിച്ചു. ബോധം പോകുന്നത് വരെ തല്ലി. പിടിച്ചുമാറ്റാന്‍ ശ്രമിച്ച എന്നേയും തല്ലി. ചേട്ടന്‍ ഒറ്റക്കാണ് തല്ലിയത്. വിവാഹത്തിന് എല്ലാവര്‍ക്കും എതിര്‍പ്പായിരുന്നു. അവര്‍ എന്നോട് സംസാരിച്ചിരുന്നില്ല. ആക്രമണത്തെ കുറിച്ച് വീട്ടുകാര്‍ക്ക് അറിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്

Top