മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് രണ്ടായിരത്തില്‍പരം വര്‍ഗ്ഗീയ കലാപങ്ങള്‍; മോദി ഭരണത്തില്‍ ഇന്ത്യ കത്തിയെരിയുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ക്രമ സമാധാനം തകര്‍ന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 2098 വര്‍ഗീയകലാപങ്ങള്‍. ഇതില്‍ 450 കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. 2014, ’15, ’16 വര്‍ഷങ്ങളിലെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചത്.

കര്‍ണാടകയും മഹാരാഷ്ട്രയുമാണ് യു.പി.ക്ക് തൊട്ടുപിന്നില്‍. യഥാക്രമം 279, 270 കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് എടുത്തത്. ഇക്കാലയളവില്‍ കേരളത്തില്‍ 13 കേസുകളുണ്ടായി(2014-4, 2015-3, 2016-6). ഇതില്‍ 2014-ലുണ്ടായ സംഭവത്തില്‍ ഒരാള്‍ മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപം പോലുമുണ്ടായില്ല.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വര്‍ഗീയ കലാപങ്ങളില്‍ മുന്നിലുള്ള സംസ്ഥാനങ്ങ ഇവയാണ്. (സംസ്ഥാനം, വര്‍ഗീയ കലാപങ്ങള്‍, കൊല്ലപ്പെട്ടവര്‍) ഉത്തര്‍പ്രദേശ് 450 – 77, കര്‍ണാടക 279 – 26, മഹാരാഷ്ട്ര 270 – 32, മധ്യപ്രദേശ് 205 – 24, രാജസ്ഥാന്‍ 200 – 24, ബിഹാര്‍ 197 – 29, ഗുജറാത്തിലെ കലാപങ്ങള്‍ 182 കൊല്ലപ്പെട്ടവര്‍ 21

Top