തെരുവുനായ്ക്കളെ കൊല്ലും; കേന്ദ്രസര്‍ക്കാരിന്റെ വാക്കുകളൊന്നും കേള്‍ക്കാന്‍ തയ്യാറല്ലെന്ന് മന്ത്രി കെടി ജലീല്‍

KT_Jaleel

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുമെന്ന് പറഞ്ഞ കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എത്തിയ കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി ജലീലിന്റെ മറുപടി. ആദ്യം മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിക്ക്, എന്നിട്ടുമതി മൃഗസ്‌നേഹമെന്നാണ് ജലീല്‍ പറയുന്നത്.

മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും മന്ത്രി ചോദിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ വ്യവസ്ഥാപിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്തിനായില്ല. ഇതു സ്വയം വിമര്‍ശനമായി കാണുന്നു. നായ്ക്കളുടെ വന്ധ്യംകരണത്തിലും സര്‍ക്കാരിനു വീഴ്ച പറ്റിയതായി ജലീല്‍ പറഞ്ഞു.

തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു മേനകാഗാന്ധി പറഞ്ഞിരുന്നു. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

Top