മന്ത്രി കെ.ടി. ജലീലിൻ്റെ വിക്കറ്റ് വീഴും..!! ജലീലിൻ്റെ ചട്ടവിരുദ്ധ ഇടപെടലും പുറത്ത്; പുതിയ വിവാദം കോളേജ് മാറ്റവുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ മാർക്ക്ദാനമെന്ന ആരോപണം മൂലം കുരുക്കിലായ മന്ത്രി കെടി ജലീൽ പുതിയൊരു വിവാദത്തിൽ അകപ്പെടുന്നു. ഒരു വിദ്യാർത്ഥിയുടെ കോളേജ് മാറ്റം സംബന്ധിച്ച വിഷയത്തിൽ ജലീൽ ചട്ടവുരുദ്ധമായി ഉത്തരവിറക്കിയെന്നാണ് പുതിയതായി ഉയരുന്ന ആരോപണം. കേരള സ‍‌‌ർവകലാശാലയ്ക്ക് കീഴിലെ കോളേജിലാണ് മന്ത്രി ഇടപെട്ടിരിക്കുന്നത്.

ഒരു വിദ്യാർത്ഥിനിയെ ചേർത്തല എൻഎസ്എസ് കോളേജിൽ നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. വിദ്യാ‌ർത്ഥികളുടെ കോളേജ് മാറ്റത്തിന് വൈസ് ചാൻസലർക്ക് മാത്രമാണ്  അധികാരം ഉള്ളത് എന്നിരിക്കെയാണ് അത് മറി കടന്നു കൊണ്ടുള്ള മന്ത്രിയുടെ ഇടപെടൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംജി, കേരള സ‌ർവകലാശാല, സാങ്കേതിക സ‌ർവകലാശാല എന്നിവിടങ്ങളിൽ ചട്ടവിരുദ്ധമായി ഇടപെടൽ നടത്തിയതിന് തെളിവുകൾ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് കേരള സ‌ർവകലാശാലക്ക് കീഴിൽ തന്നെ മന്ത്രി കെ ടി ജലീൽ മറ്റൊരു ഇടപെടൽ കൂടി നടത്തിയതിന്റെ വിവരങ്ങൾ പുറത്തു വരുന്നത്.

കേരള സർവകലാശാലയിലെ  മൂല്യനിർണയത്തിലും എംജി സ‌ർവകലാശാലയിലെ മാർക്കുദാനത്തിലും മന്ത്രി ഇടപെടൽ നടത്തിയെന്ന ആരോപണങ്ങൾക്ക് പുതിയ വിവാദം മൂ‌ർച്ച കൂട്ടും. കെ ടി ജലീൽ രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആണ് പ്രതിപക്ഷം കെ ടി ജലീലിനെതിരെ ആഞ്ഞടിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പിറകെ ഒന്നായി ഉയരുന്ന ആരോപണങ്ങൾ സ‌ർക്കാരിന് തലവേദനായിട്ടുണ്ട്.

കേരള സർവകലാശാലയുടെ മൂല്യനിർണയ കാര്യങ്ങളിൽ ചട്ടം ലംഘിച്ച് മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി തെളിവുകൾ പുറത്തു വന്നത് രണ്ട് ദിവസങ്ങൾക്ക് മുൻപാണ്. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം മൂല്യനിർണയത്തീയതികളിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ തീരുമാനിച്ചതായുള്ള കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്‍സ് ആണ് പുറത്തു വന്നത്.

പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിർദേശിച്ചു എന്നാണ് വ്യക്തമായത്. അക്കാദമിക് കലണ്ടറടക്കമുള്ള കാര്യങ്ങൾ സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ബജറ്റുൾപ്പടെയുള്ള ഭരണകാര്യങ്ങളിൽ പ്രോ ചാൻസലർ എന്ന നിലയ്ക്ക് മന്ത്രിക്ക് ഇടപെടാമെങ്കിലും, അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന് ചട്ടം തന്നെയുണ്ട്. ഇത് ലംഘിച്ചാണ് മന്ത്രിയുടെ ഓഫീസ്, മൂല്യനിർണയത്തിന്‍റെ തീയതികൾ മാറ്റാൻ നിർദേശിച്ചത്.

Top