ആലപ്പുഴ: ചേര്‍ത്തലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എസ് ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ മറ്റ് അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ചരിത്രപരമായ വിധി.
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കൊച്ചുപറമ്പില്‍ കെ.എസ്. ദിവാകര(56)നെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജുവിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മറ്റു പ്രതികളായ നഗരസഭ 31-ാം വാര്‍ഡില്‍ വാവള്ളി എം. ബെന്നി(45), 32-ാം ചേപ്പിലപൊഴി വി. സുജിത്(മഞ്ജു 38), കോനാട്ട് എസ്. സതീഷ്‌കുമാര്‍(കണ്ണന്‍ 38), ചേപ്പിലപൊഴി പി. പ്രവീണ്‍(32), ചൂളയ്ക്കല്‍ എന്‍. സേതുകുമാര്‍(45), കാക്കപറമ്പത്ത് വെളി ആര്‍. െബെജു(45), എന്നിവരെയാണ് ആലപ്പുഴ അതിവേഗ കോടതി(മൂന്ന്) ശിക്ഷിച്ചത്. സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള കയര്‍ തടുക്ക് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചോദ്യം ചെയ്തതിന്റെ പേരിലുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിലാണ് ദിവാകരന്‍ കൊല്ലപ്പെട്ടത്.
2009 നവംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കയര്‍ കോര്‍പ്പറേഷന്റെ ‘വീട്ടിലൊരു കയര്‍ ഉല്‍പ്പന്നം’ പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പ്പനയ്ക്ക് െബെജുവിന്റെ നേതൃത്വത്തില്‍ ദിവാകരന്റെ വീട്ടില്‍ എത്തിയെങ്കിലും വാങ്ങാന്‍ ദിവാകരന്‍ തയാറായില്ല. ഉച്ചയ്ക്ക് ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് ഈ വിഷയം ഉന്നയിച്ചത് തര്‍ക്കത്തിന് ഇടയാക്കി. ഇതിന്റെ െവെരാഗ്യത്തില്‍ രാത്രി വീടാക്രമിക്കുകയായിരുന്നു എന്നാണ് കേസ്. തടികൊണ്ടുള്ള ആക്രമണത്തില്‍ ദിവാകരന്റെ തലയ്ക്ക് പരിക്കേറ്റു.
തടയാന്‍ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഡിസംബര്‍ ഒന്‍പതിന് ദിവാകരന്‍ മരിക്കുകയായിരുന്നു. കേസിന്റെ തുടക്കത്തില്‍ െബെജുവിനെ പ്രതി ചേര്‍ത്തില്ലെങ്കിലും പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനേത്തുടര്‍ന്ന് പിന്നീട് ആറാം പ്രതിയാക്കി. വ്യാജ വിസ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. പ്രമുഖ യുവനടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണ്. ബാറില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ സുജിത് ഗുണ്ടാ ആക്ടിലും ഉള്‍പ്പെട്ടിട്ടുണ്ട്.ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.അന്നത്തെ ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ആര്‍..ബൈജു ഉള്‍പ്പെടെ ആറ് പേരെ ഉള്‍പ്പെടുത്തി പോലീസ് കേസെടുക്കുകാeയിരുന്നു. പന്നീട് ആര്‍ ബൈജുവിനെ സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കുകയായിരുന്നു.