ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വി.എസ് വീണ്ടും പോരിനൊരുങ്ങുന്നു

Achuthanandan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചേര്‍ന്ന് എടുത്ത വിഎസിന്റെ പദവി എങ്ങുമെത്താതെ നില്‍ക്കുന്നു. ഇതുവരെയായിട്ടും വിഎസ് അച്യുതാന്ദന്‍ പദവി സ്വീകരിച്ചിട്ടില്ല. ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതിനെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

അതിനോട് വിഎസ് പ്രതികരിച്ചതിങ്ങനെ. നിയമിച്ചവരോട് ചോദിച്ചാല്‍ മതിയെന്നാണ് വിഎസ് പറയുന്നത്. മന്ത്രിസഭ അധികാരമേറ്റ് ഏറെ കഴിഞ്ഞിട്ടും തന്റെ പദവിയില്‍ തീരുമാനമാകാത്തതില്‍ വി.എസിന് അതൃപ്തിയുണ്ടായിരുന്നു. മൂന്നംഗ ഭരണ പരിഷ്‌കരണ കമ്മീഷനിലെ അധ്യക്ഷനായി വി.എസിനെ നിയമഭേദഗതി കൊണ്ടുവന്നാണ് സര്‍ക്കാര്‍ നിയമിച്ചത്. ഔദ്യോഗിക വീടും സ്റ്റാഫിനെയും അനുവദിച്ചുവെങ്കിലും അത് നടപ്പിലാക്കാന്‍ വൈകുന്നതില്‍ വി.എസിന് അതൃപ്തിയുണ്ട്. അതേസമയം, മുന്‍മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് നടപടിയെ വി.എസ് സ്വാഗതം ചെയ്തു.

Top