കേന്ദ്ര നേതാക്കളും പിബി അംഗങ്ങളും വിടുവായിത്തം നിര്‍ത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ട്; ജനകീയ സമരങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കൂടുതല്‍ പങ്ക് വഹിക്കണം

ഹൈദരബാദ്:കേന്ദ്ര നേതാക്കളും പിബി അംഗങ്ങളും വിടുവായിത്തം നിര്‍ത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ട്
ജനകീയ സമരങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ട്. ക്യാംപസ് രാഷ്ട്രീയത്തില്‍ വേണ്ടത്ര അണികളുണ്ടാകുന്നില്ലെന്നും വിമര്‍ശനം. പാര്‍ട്ടിയില്‍ തൊഴിലാളി പ്രാതിനിധ്യവും കുറഞ്ഞു. വനിതകളും കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിബി അംഗങ്ങളും കേന്ദ്ര നേതാക്കളും വിടുവായിത്തം നിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നതില്‍ ഏകീകൃത സംവിധാനം ഉണ്ട്. വാര്‍ത്താ ചോര്‍ച്ചയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ നേതാക്കള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസുമായി സഹകരിച്ചതിന് ബംഗാള്‍ ഘടകത്തിന് വിമര്‍ശനം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ദേശീയ നേതൃത്വവുമായി ഭിന്നിച്ച് നില്‍ക്കുന്ന ബംഗാള്‍ ഘടകത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടന്നത്. പി.ബി.തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണമെന്നും നാളെ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

യെച്ചൂരിക്കെതിരെ കേരള ഘടകവും രംഗത്തെത്തി. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കും.ഇക്കാര്യം ജനറല്‍ സെക്രട്ടറി ഓര്‍ക്കണമെന്നും കേരള ഘടകം. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറുമെന്ന് കരട് രാഷ്ട്രീയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ പി.രാജീവ് പറഞ്ഞു.

Top