കണ്ണൂർ:കണ്ണൂരെന്നു കേട്ടാൽ ഇന്ന് എല്ലാവരും ഭയക്കുന്നു .അപ്പോൾ സി.പി.എം നേതാവ് പറയുന്നത് രാജ്യം മുഴുവൻ കണ്ണൂർ മോഡൽ ആക്കണമെന്നാണ് . കണ്ണൂർ മോഡൽ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്‍റെ നിലപാടെന്ന് സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി.ജയരാജൻ പറയുന്നു. ചെറുത്തുനിൽപിന്‍റെ രാഷ്ട്രീയമാണ് കണ്ണൂരിന്‍റേത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനകീയ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂർ. പാർട്ടി സഖാക്കളുടെ ജീവൻ കൊടുത്തുകൊണ്ടു പോലും വർഗീയ കലാപം അവസാനിപ്പിക്കാൻ അന്ന് സിപിഎം ശ്രമിച്ചിരുന്നുവെന്നു- ജയരാജൻ പറഞ്ഞു.ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കുംവേണ്ടി നിലകൊണ്ടതായിരുന്നു കണ്ണൂരിലെ അന്നത്തെ രാഷ്ട്രീയം.കണ്ണൂർ മോഡൽ രാജ്യത്താകമാനം നടപ്പിലാക്കയാൽ മാത്രമേ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പോലും രാജ്യത്ത് നടപ്പാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂര്‍ മോഡല്‍ രാജ്യത്തുടനീളം വന്നാല്‍ മാത്രമെ ഭരണഘടനയുടെ അടിസ്ഥാനമൂല്യം നമുക്ക് സംരക്ഷിക്കാനാകൂ എന്നും ജയരാജന്‍ പറഞ്ഞു
കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായ്, മുനയന്‍കുന്ന്, തലശ്ശേരി പോരാട്ടങ്ങളെ കുറിച്ച് പറഞ്ഞാണ് പി ജയരാജൻ കണ്ണൂർ മോഡലിനെ കുറിച്ച വിശദീകരിച്ചത്. 1940 സപ്തംബര്‍ 15-ാം തിയ്യതി തലശ്ശേരി കടപ്പുറത്ത് സാമ്രാജത്വ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഒത്തുകൂടിയെ ജനങ്ങളെ ബ്രിട്ടീഷ് പോലീസ് വെടിവെച്ചു. അതിനെതിരായി ശക്തമായ ചെറുത്തുനില്‍പ്പ് മൊറാഴയിലുണ്ടായി. ആ ചെറുത്തുനില്‍പ്പിന്റെയൊക്കെ പ്രത്യേകത സാധാരണ കൃഷിക്കാര്‍, സാധാരണ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങിയെന്നതാണെന്ന് ജയരാജൻ പറയുന്നു.ഇതിന് മുന്‍പ് ഈ നാട്ടിലെ ജനങ്ങള്‍ ബ്രീട്ടീഷ് പോലീസിന്റെ തൊപ്പി കണ്ടാല്‍ പേടിച്ചോടുന്നവരാണ്. ചെറുത്തുനില്‍ക്കാനുള്ള മനോഭാവം എങ്ങനെ വന്നു. അവിടെയാണ് അദ്ധ്വാനവര്‍ഗത്തിന്റെ രാഷ്ട്രീയം, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശാഭിമാനപ്രചോദിതരയിട്ടുള്ള അദ്ധ്വാനവര്‍ഗത്തിന്റെ മുന്നേറ്റമാണ് തലശേരിയിലും മൊറാഴയിലും കണ്ടത്. പിന്നീട് പലയിടുത്തുമുണ്ടായത്. തലശേരി കലാപത്തില്‍ വെടിയേറ്റുവീണതില്‍ ഒരു ഹിന്ദുവുമുണ്ട്. ഒരു മുസല്‍മാനുമുണ്ട്. സാമൃാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ അത്തരമൊരുമുഖമാണ് കണ്ണൂരിന്.പില്‍ക്കാലത്ത് കോണ്‍ഗ്രസിനെതിരായും അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമണത്തിനെതിരായും ശക്തമായി മുന്നോട്ട് വന്നിട്ടുള്ള ജില്ലയാണ് കണ്ണൂരെന്നും അദ്ദേഹം പറഞ്ഞു.തലശേരി വര്‍ഗീയ കലാപ കലാപത്തെ കുറിച്ച് ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് നോക്കണം. ആ കലാപം കൃത്യമായി ആര്‍ എസ് എസ് ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.കലാപത്തിനിടയിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനെ ചെുത്തുതോല്‍പ്പിച്ചത് കോണ്‍ഗ്രാസാല്ല കമ്മ്യൂണിസ്റ്റുകാരാണെന്നും പി ജയരാജൻ പറഞ്ഞു.