കെ രാധാകൃഷ്ണനും,നടന്‍ വികെ ശ്രീരാമനും ,ടികെ വാസുവും;തൃശൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങി.

തൃശൂര്‍:തദ്ധേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നേടിയ ശക്തമായ മേല്‍ക്കൈ ജില്ലയില്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷം.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം ഏകദേശ ധാരണയില്‍ എത്തിയതായാണ് വിവരം.അനൗപചാരികമായി ജില്ല സെക്രട്ടറിയേറ്റ്-സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയതായാണ് വിവരം.മുന്‍സ്പീക്കറും ജില്ലയിലെ പാര്‍ട്ടിയുടെ മുഖവുമായ കെ രാധാകൃഷ്ണനെ പാനലിന്റെ നേതൃത്വം ഏല്‍പ്പിക്കണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം.എന്നാല്‍ നാല് ടേം എംഎല്‍എ സ്ഥാനത്ത് പൂര്‍ത്തിയായ രാധാകൃഷണന് ഇത്തവണ പ്രത്യേക അനുമതിയോടെ മാത്രമേ മത്സരിക്കാനാകൂ.ഇതിന് സംസ്ഥാന കമ്മറ്റി അനുവാദം വേണ്ടതുണ്ട്.രാധാകൃഷ്ണന്‍ പാനലില്‍ ഉണ്ടാകണമെന്ന് ജില്ല സെക്രട്ടറി എസി മൊയ്തീന്‍ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ജില്ലാ കമ്മറ്റിയുടെ പ്രതീക്ഷ.ചേലക്കരയിലെ നിലവിലെ എംഎല്‍എയാണ് രാധാകൃഷ്ണന്‍.

 
ഇദ്ധേഹത്തെ കൂടാതെ ഗുരുവായൂര്‍ എംഎല്‍എ കെവി അബ്ദുല്‍ഖാദറിനും പ്രത്യേക അനുമതി നല്‍കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.ഇദ്ധേഹവും രണ്ട് പ്രാവശ്യം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.അബ്ദുല്‍ഖാദര്‍ അല്ലെങ്കില്‍ മണ്ഡലം പിടിക്കാന്‍ കുരച്ച് ബുദ്ധിമുട്ടാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആശങ്ക നിലനില്‍ക്കുന്നത് കുന്നംകുളം മണ്ഡലമാണ്.സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനപോരാട്ടമാണ് ഇവിടുത്തേത്.നിലവില്‍ ബാബു എം പാലിശേരിയാണ് കുന്നംകുളം എംഎല്‍എ.ഇദ്ധേഹത്തിന് സീറ്റ് കിട്ടാന്‍ സാധ്യത വിരളമാണെന്നാണ് പറയപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്റെ പേരാണ് ഇവിടുത്തേക്കായയോ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.ഇടതുപക്ഷ അനുഭാവിയായ ശ്രീരാമനുമായി പാര്‍ട്ടി ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം.നിലവില്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിയായ ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ടികെ വാസുവിന്റെ പെരും ഇവിടുത്തേക്കായി പറഞ്ഞു കേള്‍ക്കുന്നു.ജനകീയനായ വാസു മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി എന്തായാലും വിജയിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.കോലളമ്പ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ബാബു എം പാലിശേരിക്കും,സഹോദരനും മുന്‍ ഏരിയ സെക്രട്ടറിയുമായ ബാലാജിക്കും എതിരായി ഉയര്‍ന്ന് വന്ന ആരോപണങ്ങളുടെ പശ്ചാതലത്തിലാണ് വാസുവിന്റെ പേരിന് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതും.ആരോപണം ഉയര്‍ന്നിട്ടും.ഏരിയയില്‍ പാര്‍ട്ടിക്ക് വലിയ കോട്ടമൊന്നും തട്ടാതെ നിലനിര്‍ത്തിയത് വാസുവിന്റെ സംഘടന മികവാണെന്നാണ് ജില്ല കമ്മറ്റിയുടെ വിലയിരുത്തല്‍.
മുന്‍വിഎസ് പക്ഷക്കാരനായ വാസു ഇപ്പോള്‍ പിണറായിയുടെ വലിയ അടുപ്പക്കാരനായാണ് അരിയപ്പെടുന്നത്.അതെസമയം ഇരിങ്ങാലക്കുട മണ്ഡലം സിപിഐക്ക് വിട്ടു കൊടുക്കാനും പകരം തൃശൂര്‍ ഏറ്റെടുക്കാനും ഏതാണ്ട് ധാരണയായിട്ടുണ്ട്.തൃശൂര്‍ സിഎംപിക്ക് നല്‍കിയാല്‍ എംകെ കണ്ണനും പാനലില്‍ ഇടം കണ്ടെത്താം.അതേസംയം ജില്ലയിലെ മുന്‍ വിഎസ് പക്ഷക്കാരനായ ടി ശശിധരന് ഇത്തവണയും സീറ്റ് ഉണ്ടാകില്ലെന്നാണ് വിവരം.ഒല്ലൂരില്‍ സിപിഐ ടിക്കറ്റില്‍ എഐവൈഎഫ് നേതാവ് കെ രാജന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.ചാലക്കുടിയില്‍ ബിഡി ദേവസ്യക്ക് ഒരവസരം കൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളി മണ്ഡലം തിരിച്ച് പിടിക്കാനുള്ള ചുമതലയെറ്റെടുക്കും.മറ്റു മണ്ഡലങ്ങളിലും ഏതാണ്ട് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം.
അടുത്ത ദിവസം സിപിഎം സെക്രട്ടറിയേറ്റ് അവസാനികുന്നതോടെ ജില്ലയിലും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനും ജില്ലാ കമ്മറ്റി തീരുമാനം.മിടുക്കരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി യുഡിഎഫ് ശക്തികേന്ദ്രമായ ത്ര്ശൂരില്‍ ചെങ്കൊടിപാറിപ്പിക്കാമെന്ന കനക്കുകൂട്ടലിലാണ് സിപിഎമ്മും ഇടതുപക്ഷവും.

Top