”ഇത് താണ്ടാ സിപിഎം” നവകേരള മാര്‍ച്ചിന് ശേഷം ശംഖുമുഖം ക്ലീന്‍ ആക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍,നേതൃത്വം കൊടുത്ത് ബേബിയും,പിണറായിയുടെ പത്‌നി കമലവും.

തിരുവനന്തപുരം:സ്വച്ഛ് ഭാരത് എന്ന നരേന്ദ്ര മോദിയുടെ മാലിന്യ മുക്ത പദ്ധതി യഥാര്‍ത്ഥത്തില്‍ ഏറ്റെടുത്തത് അവരുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുക്കളായ സിപിഐ എം തന്നെയാണ്.മോദി മാലിന്യമുക്ത രാജ്യത്തിനായി പ്രഖ്യാപനങ്ങള്‍ നടത്തി ചൂലെടുത്ത് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ ഇങ്ങ് കേരളത്തില്‍ പിണറായിയുടേയും വിഎസിന്റേയും നേതൃത്വത്തില്‍ മണ്ണിലിറങ്ങി പ്രവര്‍ത്തകര്‍ സ്വച്ച് കേരള നടത്തി.അത് നിര്‍ത്തിയെന്ന് ആരും കരുതണ്ട.തിരഞ്ഞെടുപ്പായാലും സമ്മേളനമായാലും മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നെ മതിയാകൂ എന്ന കൃത്യമായ സന്ദേശമാണ് ഇന്നലെ നടന്ന നവകേരള മാര്‍ച്ചും നല്‍കിയത്.

ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സമ്മേളനത്തിന് ശേഷം ചപ്പുചവറുകള്‍ നിറഞ്ഞ ശംഖുമുഖം കടപ്പുറം മുഴുവന്‍ ശുചീകരിച്ചാണ് സിപിഎം പ്രവര്‍ത്തകരും നേതാക്കളും മാതൃകയായത്.സിപിഎം പോളിറ്റ് ബ്യുറോ അംഗം എംഎ ബേബിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് മുന്‍പന്തിയില്‍ തന്നെ പിണറായി വിജയന്റെ ഭാര്യ കമലവും ഉണ്ടായിരുന്നു.ജനപ്രതിനിധികളൂം ചുവപ്പ് വളണ്ടിയര്‍മാരും ശംഖുമുഖത്തെ മണല്‍പരപ്പ് വൃത്തിയാക്കാന്‍ കൂടി.cpim
റാലിക്കെത്തിയ പ്രവര്‍ത്തകര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പോയ കവറുകളും,പ്ലാസ്റ്റിക് മാലിന്യങ്ങളും സഖാക്കള്‍ വൃത്തിയാക്കി.ഏതാണ്ട് രണ്ട് മണിക്കൂറോളം നേരമെടുത്താണ് പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്.cpim 3
നവകേരള മാര്‍ച്ചിന്റെ സമാപനത്തില്‍ വികസന പ്രശ്‌നങ്ങളും മാലിന്യപ്രനങ്ങളും പരിഹരിക്കണമെന്നും,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാണാതെ പോകരുതെന്നും പിണറായി പറഞ്ഞിരുന്നു.തങ്ങളൂടെ ഗവര്‍മെന്റാണ് അടുത്തതെങ്കില്‍ കേരളം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന പ്രഖ്യാപനവും പിണറായി നടത്തിയിരുന്നു.kamalaഎന്തായാലും നേതാവിന്റെ പ്രസംഗം തങ്ങള്‍ വ്യക്തമായി ജീവിതത്തിലേക്ക് പകര്‍ത്തുമെന്ന സന്ദേശമാണ് സിപിഎം പ്രവര്‍ത്തകര്‍ നല്‍കുന്നത്.പാര്‍ട്ടിയുടെ ഈ ജനകീയ ഇടപെടലിന് നല്ല കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.നേരത്തെ ഓണത്തിന് ജൈവകൃഷി ചന്തകള്‍ തുറന്ന് സിപിഎം വിപ്ലവം സൃഷ്ടിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top