കൊച്ചി : ഭരണപക്ഷത്തെ എംഎൽഎമാരുടെ വിമര്ശനം അതിരു കടക്കുന്നു .ഇവരെ നിയന്ത്രിക്കണമെന്ന് സിപിഎം .കെ കെ ശൈലജ ടീച്ചറെയും തലശ്ശേരി എം എൽ ഇ ഷംസീറിനെയും പ്രതിക്കൂട്ടിലാക്കിയ നീക്കമാണ് സിപിഎം നടത്തിയിരിക്കുന്നത് .ഇവർ പ്രതിപക്ഷത്തിനൊപ്പം ചേർന്നു സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്നു സിപിഎം. ഭരണപക്ഷ എംഎൽഎമാർക്കു പെരുമാറ്റച്ചട്ടം വേണമെന്നാണ് സിപിഎം .എൽഡിഎഫിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.നിയമസഭയ്്കുള്ളിലെ ഭരണപക്ഷ എംഎൽഎമാരുടെ വിമർശനങ്ങൾ സർക്കാരിന് ക്ഷീണം ഉണ്ടാക്കുന്നതായാണ് സിപിഎം വിലയിരുത്തുന്നത്.
കഴിഞ്ഞ ഇടുപക്ഷ സർക്കാരിന്റെ ചില വകുപ്പുകളുടെ പ്രവർത്തനങ്ങളടക്കം നിയമസഭയ്ക്കുള്ളിലും പുറത്തും ചില ഭരണകക്ഷി എംഎൽഎമാർ വിമർശിച്ചത് സർക്കാരിനെ തന്നെ പ്രതികൂട്ടിലാക്കി.അതിനാൽ, ഘടകകക്ഷികൾ ഉൾപ്പെടെയുള്ള എംഎൽഎമാരുടെ അഭിപ്രായ പ്രകടനത്തിൽ നിയന്ത്രണം വേണമെന്നാണ് സിപിഎം ആവശ്യം. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാനാണ് സിപിഎം നീക്കം.
കിഫ്ബി പദ്ധതികളിൽ കാലതാമസം ഉണ്ടാകുന്നതിനെതിരേ നിയമസഭയിൽ ഗണേശ് കുമാർ എംഎൽഎ വൈകാരികമായി പ്രതികരിച്ചിരുന്നു. ഗണേശ് ഉയർത്തിയ വാദങ്ങൾ പൊതുമരാമത്ത് വകുപ്പിന് എതിരായിരുന്നു.ഇതിനെ പിന്തുണച്ച് എ.എൻ. ഷംസീർ എംഎൽഎയും രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പ്ലസ്ടു വിഷയത്തിൽ പ്രതിപക്ഷ വാദം ഏറ്റെടുത്തു കെ.കെ. ശൈലജ എംഎൽഎ നിയമസഭയിൽ പ്രസംഗിച്ചത്.
സംസ്ഥാനാടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് കെ.കെ. ശൈലജ പിന്തുണച്ചത്.കോവിഡ് പ്രതിസന്ധിയിലും സർക്കാരിനെ സമ്മർദത്തിലാക്കി ശൈലജ നിലപാടെടുത്തിരുന്നു.അന്നും പ്രതിപക്ഷം പറഞ്ഞ കാരണങ്ങൾ എണ്ണി പറഞ്ഞായിരുന്നു ശ്രദ്ധ ക്ഷണിക്കൽ. ഭരണപക്ഷ എംഎൽഎമാരുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരേയാണ് സിപിഎം രംഗത്തു വന്നിരിക്കുന്നത്.