സിപിഎമ്മിന് കടുത്ത ശാപം !!മരട് : മൂലമ്പിള്ളി-പുതുവൈപ്പിന് ദരിദ്രരുടെ ശാപവും കണ്ണീരും! സിപിഎം നിര്‍ധനരുടെ കണ്ണീരില്‍ തറപറ്റുന്നു !

സിപിഎമ്മിന് കടുത്ത ശാപം !!മരട് : മൂലമ്പിള്ളി – പുതുവൈപ്പിന് ദരിദ്രരുടെ ശാപവും കണ്ണീരും !പിഎം നിര്‍ധനരുടെ കണ്ണീരില്‍ തറപറ്റുന്നു !

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിളളി പാക്കേജ് പുനരധിവാസ ഉത്തരവിറങ്ങിയിട്ട് നാളെ 10 വര്‍ഷമാകുന്നു. എന്നിട്ടും കുടിയിറക്കപ്പെട്ടവരുടെ കഷ്ടപ്പാടിനും ദുരിതത്തിനും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പാക്കേജ് വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വഴിയാധാരമായവര്‍ നടത്തിയിട്ടുള്ള സമരങ്ങള്‍ അനവധിയാണ്. പക്ഷെ നടപടികളുണ്ടായില്ല.ഏഴു വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് യാതൊരു പുനരധിവാസവുമില്ലാതെ 2008 ല്‍ വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിച്ചത്. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ താല്പര്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വേണ്ട വിധത്തില്‍ നടപ്പാക്കുന്ന കാര്യത്തില്‍ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്.

Top