മരട് ഫ്ലാറ്റ് വിഷയയത്തിൽ നഷ്ടപരിഹാര തുക ബിൽഡർമാരിൽ നിന്നും ഈടാക്കുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണം-സുധീരൻ

കൊച്ചി:മരട് ഫ്‌ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ പറഞ്ഞു .മരട് ഫ്ലാറ്റ് വിഷയയത്തിൽ നഷ്ടപരിഹാര തുക ബിൽഡർമാരിൽ നിന്നും ഈടാക്കുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണമെന്നും സുധീരൻ ആവശ്യപ്പെട്ടു.മാധ്യമങ്ങൾക്ക് അയച്ചുകൊടുത്ത പ്രസ്ഥാവനയിലാണ് സുധീരൻ വ്യക്തമാക്കിയത് .

ഇവരുടെ പുനരധിവാസത്തിനും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഉചിതമായ പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാന സർക്കാർ തയ്യാറാകണം. നഷ്ടപരിഹാര തുക ബിൽഡർമാരിൽ നിന്നും ഈടാക്കുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണം. ഇതിനെല്ലാമുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഫ്ളാറ്റ് നിർമാണം നടത്തിയ ബിൽഡർമാരാണ് ഇതിലെ മുഖ്യപ്രതികൾ. അനുമതി നൽകിയ അക്കാലത്തെ പഞ്ചായത്ത് അധികൃതരും ഈ തെറ്റായ നടപടികളെ കണ്ടില്ലെന്ന് നടിച്ച ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ കൂട്ടു പ്രതികളാണ്.

ഇതിലെല്ലാമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികൃതർക്കുമെതിരെയും മാതൃകാപരമായ നിയമനടപടി സ്വീകരിക്കണം.

ഈ പ്രശ്നം സങ്കീർണ്ണമാക്കിയതിൽ ഹൈക്കോടതി ഇടപെടലുകളും വഴിയൊരുക്കി എന്നത് അനിഷേധ്യമാണ്. യഥാസമയം ഇടപെട്ട് നിയമം നടപ്പാക്കാൻ ഹൈക്കോടതി വിധി വന്നിരുന്നുവെങ്കിൽ ഈ പ്രശ്നമേ ഉണ്ടാകുമായിരുന്നില്ല.

നിയമവിരുദ്ധമായി നിർമ്മിക്കപ്പെട്ട ചെലവന്നൂരിലെ ഡി.എൽ.എഫ് ഫ്ലാറ്റ് സമുച്ചയ നിർമ്മാണം പിഴയടച്ച് ക്രമപ്പെടുത്താൻ നിർദേശം നൽകിയ സുപ്രീം കോടതിവിധി യഥാർത്ഥത്തിൽ നിയമലംഘകർക്കുള്ള പച്ചക്കൊടിയായിരുന്നു. ഏത് നിയമലംഘനം നടത്തിയാലും നാമമാത്ര പിഴയോടെ അതെല്ലാം ക്രമപ്പെടുത്താമെന്ന തെറ്റായ സന്ദേശമാണ് ആ വിധിയിലൂടെ സുപ്രീം കോടതി നൽകിയത്.

ഈ വിധി സ്വയം പുന പരിശോധിക്കാനും നിയമത്തെ വെല്ലുവിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ബിൽഡർമാർക്ക് മാതൃകാപരമായ താക്കീത് നൽകുന്ന രീതിയിൽ ഉചിതമായി ഭേദഗതി വരുത്താനും സുപ്രീംകോടതി തയ്യാറാക്കേണ്ടതിൻറെ ആവശ്യകത വളരെ പ്രസക്തമായി വന്നിരിക്കുന്നു.

മരടിലെ ഫ്ളാറ്റ് നിവാസികളുടെ കാര്യത്തിൽ ഇപ്പോൾ എല്ലാ ഭാഗത്തുനിന്നും ഉയർന്നുവന്ന പിന്തുണ വികസനത്തിന്റെ പേരിൽ ജീവിതത്തിൽ നിന്നും പറിച്ചെറിയപ്പെട്ട മൂലമ്പള്ളിയിലെയും മറ്റിടങ്ങളിലെയും ഹതഭാഗ്യരായ ഇരകളുടെ കാര്യത്തിലും ഉണ്ടാകട്ടെയെന്നാണ് എൻറെ പ്രത്യാശ.

Top