കോഴിക്കോട് : തിരുവമ്പാടി മുന്‍ എംഎല്‍എയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് തോമസിനെ സിപിഎമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ കണക്കിലെടുത്ത് ഒരു വര്‍ഷത്തേയ്ക്കാണ് നടപടിയെന്ന് സിപിഎം പത്രകുറിപ്പില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകസംഘം ഭാരവാഹിത്വത്തില്‍ നിന്നും ജോര്‍ജ് എം തോമസിനെ ഒഴിവാക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ശരിവെച്ചതോടെയാണ് നടപടി പ്രാബല്യത്തില്‍ വന്നത്.
കോണ്‍ഗ്രസ് മണ്ഡലമായിരുന്ന തിരുവമ്പാടിയെ സിപിഎം അനുകൂല മണ്ഡലമാക്കിയത് ജോര്‍ജ് തോമസിന്റെ ജനകീയ ഇടപെടലുകളിലൂടെയാണ്. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയിലെ സ്വകാര്യ ക്വാറികളുമായി ബന്ധപ്പെട്ട ജോര്‍ജ്ജ് എം തോമസിന്റെ അനധികൃത ഇടപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ പരാതിയായി ഉയര്‍ന്നിരുന്നു. ഈ വിഷയമാണ് ജോര്‍ജ്ജ് എം തോമസിനെതിരായ നടപടിക്ക് പിന്നിലെന്ന് സൂചനകളുണ്ട്.
നേരത്തെ കോഴിക്കോട് കൂടരഞ്ഞിയില്‍ നടന്ന മിശ്ര വിവാഹവുമായി ബന്ധപ്പെടുത്തി ലൗ ജിഹാദ് പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. അന്ന് ജോര്‍ജ് എം തോമസിനെ താക്കീത് ചെയ്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായത്. ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍-ജോയ് സ്റ്റ വിവാഹത്തെ തുടര്‍ന്നുള്ള ലൗ ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിന് പരസ്യ ശാസന കിട്ടിയിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മുന്‍ എം.എല്‍ എയ്‌ക്കെതിരെ നടപടിയെടുത്തത്.