ദേവനന്ദയ്ക്ക് പിന്നാലെ ആരതിയോ? പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആരതിയെ കാണാനില്ല, സംഭവം ആലപ്പുഴയില്‍, തെരച്ചിലില്‍ നാട്ടുകാരും പോലീസും

ദേവനന്ദയുടെ വിയോഗം മലയാളികളുടെ മനസ്സില്‍ തീരാവേദനയാണ് നല്‍കിയത്. കാണാതായതിനുശേഷം മണിക്കൂറുകള്‍ക്ക് ശേഷമാണ് ദേവനന്ദയുടെ മൃതദേഹം പുഴയില്‍ പൊങ്ങിയത്. ഇനി ഒരു കുട്ടിയും ഇങ്ങനെ തീരാവേദന നല്‍കല്ലേയെന്ന് പറയുമ്പോഴേക്കും വീണ്ടും ദുരനുഭവം. ദേവനന്ദയ്ക്ക് പിന്നാലെ ജനങ്ങളെ ആശങ്കയിലാക്കി ആരതി എന്ന പെണ്‍കുട്ടിയെ കാണാനില്ല. ആലപ്പുഴ പട്ടണക്കാട് സ്വദേശിയാണ് ആരതി. പട്ടണക്കാട് പബ്ലിക്ക് സ്‌കൂളില്‍ പത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ആരതി.

പതിനഞ്ചു വയസ്സുകാരിയെ ഇന്ന് രാവിലെ പത്ത് മണിക്കാണ് കാണാതാകുന്നത്. നീല ജീന്‍സും ടോപ്പുമാണ് ആരതി ഇന്ന് ധരിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിവരം ലഭിക്കുന്നവര്‍ പട്ടണക്കാട് പോലീസിനെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പോലീസ് നമ്പര്‍- 04782592210, 9995627236.

Top