ഞാന്‍ മുഖ്യമന്ത്രിയാകണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വിഎസ്; വാര്‍ത്ത നിഷേധിച്ച് അച്യുതാനന്ദന്‍: പിണറായിയെ ഒരു മുഴം മുമ്പേ വെട്ടി കളിതുടങ്ങി

ന്യൂഡല്‍ഹി: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അവസാന തീരുമാനമെടുക്കേണ്ടത് ദേശിയ നേതൃത്വമാണെന്നും വിഎസ് കൂട്ടിചേര്‍ത്തു. അതേ സമയം അഭിമുഖത്തിലെ പരാമര്‍ശം നിഷേധിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. മാധ്യമ തെമ്മാടിത്തരമാണെന്നും താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും വിഎസ് വിശദീകരിച്ചു

ജനവിരുദ്ധ ശക്തികളെ തെരഞ്ഞടുപ്പില്‍ ഈ നാട്ടില്‍ നിന്നും തുരത്തിയില്ലെങ്കില്‍ ഇടതു പക്ഷം തുടങ്ങിവച്ച പല ജനോപകാര പദ്ധതികളും ഇക്കൂട്ടര്‍ തുരംഗം വെയ്ക്കുമെന്നും അദ്ദേഹം പറയുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോള്‍ 100ല്‍ കുറയാത്ത സീറ്റുകള്‍ ഇടതു മുന്നണി നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ചോദ്യത്തിനു കോണ്‍ഗ്രസിന്റ സബായത്തോടെ അവിടെയും ഇവിടെയുമായി കുറച്ച് നേട്ടമുണ്ടാക്കുമെന്നല്ലാതെ സംസ്ഥാനത്തുടനീളം ഒരു നേട്ടമുണ്ടാ്കകാന്‍ അവര്‍ക്ക് കഴിയില്ലെന്നായിരുന്നു മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപട്ടികയില്‍ പൂര്‍ണതൃപ്തിയില്ല. ചില സ്ഥാനാര്‍ഥികളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇക്കാര്യം പാര്‍ട്ടി അനുഭാവികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് 100 സീറ്റ് നേടി അധികാരത്തില്‍ വരുമെന്നും വിഎസ് അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് വിഎസ് രംഗത്തെത്തിയെങ്കിലും സിപിഎം നേതൃത്വത്തിന് അദ്ദേഹം നല്‍കിയ ചില സൂചനകളാണ് അഭിമുഖത്തിലെ പരാമര്‍ശഭങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. വിഎസിനെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രചാരണങ്ങള്‍ വേണ്ടെന്ന രഹസ്യ നിര്‍ദ്ദേശങ്ങള്‍ക്കിടയിലാണ് സോഷ്യല്‍ മീഡിയയിലും സജീവമായി വിഎസ് തന്റെ സാനിധ്യം ഉറപ്പിക്കുന്നത്.

Top