ശത്രുക്കളെ നേരിടാന്‍ ഇനി സിപിഎമ്മിന് മാര്‍ഷല്‍ ആര്‍ട്ട്‌സ് പരിശീലന കേന്ദ്രവും,തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേന്ദ്രത്തില്‍ ബാബു ആന്റണി മുഖ്യപരിശീലകന്‍.

തിരുവനന്തപുരം: രാഷ്ട്രീയ ശത്രുക്കളുടെ കൊലക്കത്തികളേയും കായിക ആക്രമങ്ങളേയും നേരിടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന് സിപിഐ (എം) മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഒരുങ്ങുന്നു. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡി സെന്റര്‍ എന്ന പേരില്‍ ആരംഭിച്ച അക്കാദമിയിലൂടെ പാര്‍ട്ടിയിലെ യുവാക്കളെ കായികപോരാട്ടത്തിന് സജ്ജമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

2014ല്‍ അക്കാദമി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ആയിരംപേര്‍ പങ്കെടുക്കുന്ന മെഗാ കരാട്ടെ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് സിപിഐ എംcpm fl

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ പ്രചാരകനാകുന്നതാകട്ടെ മലയാള സിനിമയിലെ കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ് താരവും മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഉടമയുമായ സാക്ഷാല്‍ ബാബു ആന്റണിയും. ബാബു ആന്റണിയുടെ നേതൃത്വത്തിലാണ് കേരളത്തിലേയും ഇന്ത്യയിലേയും പ്രമുഖരായ മാര്‍ഷ്യല്‍ ആര്‍ട്‌സ് താരങ്ങള്‍ പ്രദര്‍ശനത്തില്‍ അണിനിരക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം അഭ്യാസികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയുംപേര്‍ ഒരുമിച്ചു കരാട്ടെ പ്രദര്‍ശനം നടത്തുന്നത്. ഇത് പരിശോധിക്കാനും ലോക റെക്കോഡായി രേഖപ്പെടുത്താനും അധികൃതര്‍ തിരുവനന്തപുരത്തെത്തുമെന്നാണ് സംഘാടക സമിതി അംഗങ്ങള്‍ അവകാശപ്പെടുന്നത്. വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനുമാണ് ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്ത് ശ്രദ്ധ ചെലുത്താനും രോഗികളെ പരിചരിക്കാനും അക്കാദമിയില്‍ പരിശീലനം നല്‍കുന്നുണ്ട്. അതോടൊപ്പം കരാട്ടെ, കുങ്ഫു, വുഷു, ബോക്‌സിങ്, തായ്‌ക്വോണ്ടോ, കിക് ബോക്‌സിങ്, കളരിപ്പയറ്റ്, യോഗ എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്.

പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്താനും കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനുമാണ് സിപിഐ (എം) മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി തുടങ്ങിയത്. 2014ല്‍ രജിസ്റ്റര്‍ ചെയ്ത്, 2015ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനോദ്ഘാടനം നടത്തിയെങ്കിലും അക്കാദമി സജീവമായിരുന്നില്ല. പാര്‍ട്ടിക്കെതിരേ ശത്രുക്കളുടെ കടന്നാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അഭ്യാസികളായ യുവാക്കളെ അണിനിരത്തി ചെറുക്കാനാകും പാര്‍ട്ടി നീക്കം.

Top