ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മാത്രം പ്രത്യേക അനുമതി നല്‍കുന്നതിനെതിരെ പാലക്കാട് സിപിഎമ്മില്‍ തര്‍ക്കം;എം ഹംസക്ക് സീറ്റ് കൊടുത്താല്‍ ഒറ്റപ്പാലത്ത് വിമതര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും.

പാലക്കാട്:സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് സിപിഎമ്മില്‍ അനിശ്ചിതത്വം തുടരുന്നു.ജില്ലാ കമ്മറ്റികള്‍ പലതും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകി ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറുമ്പോഴും പാലക്കാട് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഒറ്റപ്പാലം എംഎല്‍എക്ക് സീറ്റ് നല്‍ തങ്ങള്‍ക്കും മത്സരിക്കണമെന്ന് ജില്ലയിലെ മറ്റ് എംഎല്‍എമാര്‍ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.

രണ്ട് ടേം എന്ന നിര്‍ദ്ധേശം കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഒരു വിഭാഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ചരട് വലി ആരംഭിച്ചിരിക്കുന്നത്.ഒറ്റപ്പാലം എംഎല്‍എ ആയ ഹംസ രണ്ട് തവണ പൂര്‍ത്തീകരിച്ച് കഴിഞ്ഞു.മൂന്നാം തവണ പ്രത്യേക അനുമതിക്കായാണ് ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്.ഈ ആവശ്യം കമ്മറ്റിയിലെ ഒരു വിഭാഗം ഉയര്‍ത്തിയതിനെതിരായാണ് ജില്ലയിലെ മറ്റ് എംഎല്‍എമാര്‍ അമര്‍ഷവുമായി രംഗത്തെത്തിയിരിക്കുന്നത്.സിപിഐഎമ്മിന് ശക്തമായ വേരോട്ടമുള്ള ഒറ്റപ്പാലം മണ്ഡലത്തിലാണ് ഹംസക്ക് മൂന്നാം ഊഴം കൊടുക്കാനുള്ള നീക്കം നടക്കുന്നത്.ഏതാണ്ട് 20000ത്തോളം വോട്ടിന്റെ ലീഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 15000ത്തോളം ഭൂരിപക്ഷം തദ്ധേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും ഒറ്റപ്പാലത്ത് ഇടതുപക്ഷം നേടി.പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായ ഇവിടെ ആര് മത്സരിച്ചാലും
ജയിക്കുമെന്നാണ്  പ്രവര്‍ത്തകരുടെ പക്ഷം.
എന്നാല്‍ ജില്ലാകമ്മറ്റിയിലെ ഒരുവിഭാഗമാണ് ഒരവസരം നിലവിലെ എംഎല്‍എക്ക് കൊടുക്കാമെന്ന് വാദിക്കുന്നത്. m hamsa

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ടേം പൂര്‍ത്തീകരിച്ച എം ചന്ദ്രനും,കെഎസ് സലീഖയും മാറിനില്‍ക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് ഒറ്റപ്പാലത്ത് മാത്രം ഇത്തരമൊരു നീക്കത്തിന് ഇപ്പോള്‍ മുതിരുന്നത്.ജില്ലയിലെ പ്രബല വിഭാഗത്തിന് ഈ നീക്കത്തോട് കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.ഷൊര്‍ണ്ണൂരില്‍ എംആര്‍ മുരളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടവര്‍ മടങ്ങിയെത്തിയിട്ടും ഒറ്റപ്പാലത്ത് വിമത വിഭാഗം ഇപ്പോഴും പാര്‍ട്ടിയുമായി കലഹിച്ച് നില്‍ക്കുകായാണ്.ഹംസ മത്സരിക്കുകയാണെങ്കില്‍ ഇവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും സൂചനയുണ്ട്.ഒറ്റപ്പാലത്തെ വിഭാഗീയതയില്‍ എംഎല്‍എയോട് മാത്രമാണ് വിമത വിഭാഗം ഇപ്പോഴും എതിര്‍പ്പുയര്‍ത്തുന്നത്.കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം നഗരസഭയില്‍ മത്സരിച്ച വിമതര്‍ അഞ്ച് സീറ്റിലേക്ക് തനിച്ച് വിജയിച്ചിരുന്നു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് വിമത വിഭാഗം ഉയര്‍ത്തിയത്.സാങ്കേതിക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സിപിഎം ഇപ്പോള്‍ ഒറ്റപ്പാലം നഗരസഭ ഭരിക്കുന്നത്.പൂക്കോട്ടുകാവിലും കടമ്പഴിപ്പുറത്തും ഔദ്യോഗിക വിഭാഗത്തിനെതിരെ വലിയൊരു വിഭാഗം കലഹിച്ച് നില്‍ക്കുന്നുമുണ്ട്.വിമതര്‍ മത്സരിച്ചാല്‍ 10000ത്തോളം വോട്ടുകള്‍ നേടുമെന്നാണ് അവരുടെ അവകാശവാദം.അതേസമയം നിലവിലെ എംഎല്‍എ മാറി നില്‍ക്കുകയാണെങ്കില്‍ വിമതവിഭാഗം നിശബ്ദരാകനാണ് സാധ്യത.
അതേസമയം ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിന് സംസ്ഥാന നേതൃത്വം ഇത് വരെ അംഗീകാരം നല്‍കിയിട്ടില്ല.ഷൊര്‍ണ്ണൂരിലും,ആലത്തൂരും,നെന്മാറയിലും എംഎല്‍എമാര്‍ ഒരവസരം കൂടി ചോദിച്ചാല്‍ അത് എങ്ങിനെ അംഗീകരിക്കാനാകുമെന്നാണ് ഇപ്പോഴത്തെ ചോദ്യം.തരൂര്‍ എംഎല്‍എ ആയ എകെ ബാലന്റെ പേര് ജില്ലാ കമ്മറ്റി ഇത് വരെ പരിഗണിച്ചിട്ടില്ല.അദ്ധേഹത്തിന്റെ കാര്യം സംസ്ഥാന നേതൃത്വമാണ് തീരുമാനികേണ്ടെതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.ഷൊര്‍ണ്ണൂരേക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ആയ പികെ സുധാകരന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.എംആര്‍ മുരളിയുടെ പേരിനും ഇവിടെ സാധ്യതയുണ്ട്.വനിത പ്രാതിനിധ്യം എന്ന നിലയില്‍ സുബൈദ ഇസഹാക്കിന്റെ പേരും ഇവിടുത്തേക്ക് പരിഗണിക്കുന്നുണ്ട്.ജില്ലാ പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റായിരുന്നു സുബൈദ.

ഒറ്റപ്പാലത്തെക്ക് പരിഗണിക്കുന്നവരില്‍ പ്രധാനി ജില്ലാ സെക്രട്ടറിയെറ്റിലെ പ്രബലനായ പികെ ശശിയണ്.സിഐടിയു ജില്ലാ സെക്രട്ടറി കൂടിയായ ശശിയുടെ പേരിനാണ് മണ്ഡലത്തില്‍ ഇപ്പോള്‍ മുന്‍തൂക്കം.ഡിവൈഎഫ്‌ഐ നേതാവായ കെ പ്രേമ്കുമാറിന്റെ പേരും പരിഗണിക്കുന്നുണ്ട്.സുബൈദ ഇസഹാക്കിന്റെ പേരും ഒറ്റപ്പാലത്തേക്കും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.
ശക്തമായ പോരാട്ടം നടക്കുന്ന തൃത്താലയില്‍ വിടി ബല്‍റാമിനെ നേരിടാന്‍ എംആര്‍ മുരളിയെ ഇറക്കാനും സാധ്യതയുണ്ട്.കോങ്ങാട് കെവി വിജയദാസിന് ഒരവസരം കൂറ്റി നല്‍കിയേക്കും.ഒറ്റത്തവണ മാത്രമാണ് വിജയദാസ് മത്സരിച്ചത്.തരൂര്‍ മണ്ഡലത്തിലേക്ക്
മുന്‍ എംപി എസ് അജയകുമാറിന്റെ പേരിനാണ് മുന്‍തൂക്കം.ആലത്തൂരില്‍ ഏരിയ സെക്രട്ടറിയായ കെഡി പ്രസേനനെയാണ് പറഞ്ഞു കേള്‍ക്കുന്നത്.പാലക്കാട്ടേക്കും നെന്മാറയിലേക്കും മുന്‍ എംപിയായ എന്‍എന്‍ കൃഷ്ണദാസിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നൂണ്ട്.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരിയുടെ പേരും ഇവിടങ്ങളിലെക്ക് പരിഗണിക്കുന്നതായാണ് സൂചന.ചിറ്റൂര്‍ ജനതാദളും ,പട്ടമ്പിയും,മണ്ണാര്‍ക്കാടും സിപിഐയുമായിരിക്കും മത്സരിക്കുക.അടുത്ത ദിവസം തന്നെ വീണ്ടും ജില്ലാ കമ്മറ്റി കൂടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

Top