ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രിയോടും കോടിയേരിയോടും ജി സുധാകരന്‍.ജി സുധാകരനെതിരെ കുറ്റപത്രമായി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

കൊച്ചി:ജി സുധാകരനെതിരെ കുറ്റപത്രമായി സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് . എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. നേതാവിന്റേതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട്.

അതേസമയം തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളില്‍ തന്റെ ഭാഗത്ത് നിന്ന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എല്ലാ ഘട്ടത്തിലും താന്‍ സജീവമായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുധാകരന്‍ സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി. സംസ്ഥാന സമിതി അംഗങ്ങള്‍ തന്റെ അഭിപ്രായങ്ങള്‍ കൂടി മുഖവിലയ്ക്ക് എടുക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നടപടി പ്രഖ്യാപിക്കുമ്പോഴാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും സുധാകരന്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാറ്റത്തോടുണ്ടായ അസംതൃപ്തി ജി സുധാകരന്റെ പെരുമാറ്റത്തിൽ സംഭവിച്ചു. മാറ്റം ഉൾക്കൊണ്ട് നേതാവിന്റെ ഉത്തരവാദിത്തം നിർവഹിച്ചില്ല. മുതിർന്ന നേതാവാണ് ജി സുധാകരനെന്ന് സംസ്ഥാന സമിതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജി സുധാകരൻ തെറ്റ് തിരുത്തി പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി. കൂടാതെ സിപിഐഎം അച്ചടക്കനടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജി സുധാകരൻ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ ക്ലിഫ് ഹൗസിന്റെ പുറക് വശത്ത് കൂടിയാണ് സുധാകരൻ മടങ്ങിയത്.

പാർട്ടി നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പിന്നീട് റസ്റ്റ് ഹൗസിൽ വച്ച് മാധ്യമങ്ങളോട് ജി സുധാകരൻ പ്രതികരിച്ചത്. എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് പാർട്ടി കണ്ടെത്തൽ. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചരണത്തില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജി.സുധാകരനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിപിഐഎം സംഘടനാ നടപടികളുടെ ക്രമം അനുസരിച്ച് അടിസ്ഥാനപരമായ നടപടി താക്കീതാണ്, അതിന് ശേഷം ശാസന, പരസ്യശാസന, സ്ഥാനത്ത് നിന്ന് നീക്കുക എന്നിവയാണ്. ഇതില്‍ പരസ്യ ശാസനയാണ് സുധാകരനെതിരെ സിപിഐഎം സ്വീകരിച്ചിരിക്കുന്നത്.

എളമരം കരീം, കെ.ജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ചത്. സുധാകരന്റെ നിഷേധ സ്വഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു, എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തെ പ്രതിരോധിച്ചില്ല, സ്ഥാനാര്‍ത്ഥിത്വം കിട്ടാതായപ്പോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് സുധാകരനെതിരെയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നിലവില്‍ 73കാരനായ പാര്‍ട്ടി സംസ്ഥാന സമിതി അംഗമാണ് സുധാകരന്‍. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയില്‍ തുടരാനാകൂ. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ലോക്കല്‍ സമ്മേളനത്തില്‍ ജി സുധാകരന്‍ ആരുടെയും കൈപ്പിടിയിലേക്ക് പാര്‍ട്ടിയെ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴത്തെ നടപടിയില്‍ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. ഇന്ന് സുധാകരന്‍ കൂടി യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി യോഗം ചര്‍ച്ച ചെയ്തത്.

Top